ഈ വർഷം വിദേശ തീർഥാടകർക്ക് ഹജ്ജിന് അവസരം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്
ജിദ്ദ: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളിൽ ഭാഗമാകാൻ വിദേശ തീർത്ഥാടകർക്കും അവസരം ലഭിച്ചേക്കുമെന്ന് പ്രമുഖ സൗദി ദിനപത്രം അൽ വത്വൻ റിപ്പോർട്ട് ചെയ്യുന്നു.
തീർത്ഥാടകരുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിച്ച് കൊണ്ട് എല്ലാ ആരോഗ്യ, സുരക്ഷ, നിയന്ത്രണ നടപടികളുമായി ഈ വർഷത്തെ ഹജ്ജുമായി മുന്നോട്ട് പോകാനുള്ള ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടർന്നാണ് ഈ നീക്കമെന്നാണു റിപ്പോർട്ട്.ഹജ്ജുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ പിന്നീട് അറിയിച്ചേക്കും.
നേരത്തെ വിദേശ തീർത്ഥാടകർക്ക് ഈ വർഷത്തെ ഹജ്ജിനു അനുമതി ലഭിക്കാൻ സാധ്യതയില്ലെന്ന് മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഹജ്ജ് ഉംറ മ്ന്ത്രാലയം ആ റിപ്പോർട്ട് തള്ളിക്കളയുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷം വളരെ പരിമിതമായ എണ്ണം ആഭ്യന്തര തീർത്ഥാടകരെ മാത്രം പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa