സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത; തവക്കൽനയിൽ സ്റ്റാറ്റസ് ഇമ്യൂൺ ആണെങ്കിൽ സൗദിയിൽ ക്വാറൻ്റീൻ ആവശ്യമില്ലെന്ന് സൗദി സിവിൽ ഏവിയേഷൻ; ഇമ്യൂൺ കാറ്റഗറിയിൽ ഉൾപ്പെടുന്ന മൂന്ന് വിഭാഗം ആളുകളെ അറിയാം
ജിദ്ദ: സൗദിയിലേക്ക് വരുന്ന വിദേശികൾ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീനിൽ നിന്ന് ഒഴിവാകണമെങ്കിൽ രണ്ട് ഡോസ് വാക്സിൻ നിർബന്ധമായും സ്വീകരിച്ചിരിക്കണമെന്ന അറിയിപ്പിനു പിറകെ സൗദിയിലെ സ്വദേശികൾക്കും വിദേശികൾക്കും തവക്കൽന ആപിൽ ഇമ്യൂൺ സ്റ്റാറ്റസ് നില നിൽക്കുന്നുണ്ടെങ്കിലും ക്വാറൻ്റീൻ ആവശ്യമില്ലെന്ന് സൗദി സിവിൽ ഏവിയേഷൻ.
തവക്കൽനാ ആപിൽ ഇമ്യൂൺ സ്റ്റാറ്റസ് ആക്റ്റിവേറ്റ് ആകണമെങ്കിൽ മൂന്ന് വിഭാഗങ്ങളിൽ ഉൾപ്പെടേണ്ടതുണ്ട്. 1.രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർ. 2. ഒരു ഡോസ് വാക്സിൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർ. 3. കൊറോണ ഭേദമായി 6 മാസം കഴിയാത്തവർ എന്നിവരാണു ആ മൂന്ന് വിഭാഗങ്ങൾ.
ഇതോടെ തവക്കൽനയിൽ ഇമ്യൂൺ ആയ ശേഷം നാട്ടിലേക്ക് അവധിക്ക് പോയവർ ഇനി തിരിച്ച് വരുന്ന സമയം അവർക്ക് എയർപോർട്ടിൽ ആപിലെ ഇമ്യൂൺ സ്റ്റാറ്റസ് കാണിച്ചാൽ മതിയാകും എന്നാണു സിവിൽ ഏവിയേഷൻ്റെ വിശദീകരണത്തിൽ നിന്ന് വ്യക്തമാക്കുന്നത്. ഒരു ഡോസ് മാത്രം എടുത്തവർക്കും കൊറോണ ഭേദമായവർക്കും 6 മാസം മാത്രമാണു ഇമ്യൂൺ കാലാവധി എന്ന് ഈ സന്ദർഭത്തിൽ പ്രത്യേകം ഓർക്കേണ്ടതുണ്ട്.
അതേ സമയം സിവിൽ ഏവിയേഷൻ്റെ മറുപടിപ്രകാരം ക്വാറൻ്റീൻ ഒഴിവാകാൻ തവക്കൽനയിലെ ഇമ്യൂൺ സ്റ്റാറ്റസ് മതിയാകുമെങ്കിലും നാട്ടിൽ നിന്ന് തവക്കൽന ആക്റ്റിവേറ്റ് ചെയ്യാൻ സാധിക്കാത്ത പ്രവാസികൾക്ക് സൗദിയിലേക്ക് വരുന്ന സമയം ഇത് കൊണ്ട് ഫലമുണ്ടാകില്ലെന്നാണു വസ്തുത.
അതോടൊപ്പം സൗദിയിലേക്ക് വരുന്ന സ്വദേശികളും സൗദിയിൽ ഇഖാമയില്ലാത്തവരുമായ വിദേശികൾ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം 14 ദിവസം കഴിഞ്ഞ് സൗദിയിൽ പ്രവേശിക്കുന്ന സമയം ഓൺലൈൻ പോർട്ടലിൽ രെജിസ്റ്റ്രേഷൻ പൂർത്തിയാക്കുകയും വാക്സിനേഷൻ പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്ത് കൈവശം വെക്കുകയും ചെയ്താൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ആവശ്യം വരില്ലെന്നും സിവിൽ ഏവിയേഷൻ ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ അംഗമാകാം. https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa