സൗദിയിൽ അന്യായമായ രീതിയിൽ വിദേശ തൊഴിലാളിയുടെ കരാർ അവസാനിപ്പിച്ച കമ്പനി 15 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി
തബൂക്ക്: ജോർദ്ദാൻ പൗരനുമായുള്ള തൊഴിൽ കരാർ നിയമപ്രകാരമല്ലാത്ത രീതിയിൽ അവസാനിപ്പിച്ച കമ്പനി 15 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകണമെന്ന് തബൂക്ക് കോടതി വിധി.
നിയമ വിരുദ്ധമായ രീതിയിൽ കരാർ അവസാനിപ്പിച്ചതിനു 3,58,000 റിയാലും കരാർ അവസാനിപ്പിച്ചതിനു ജീവനക്കാരനു 1000 റിയാലും നഷ്ടപരിഹാരം നൽകണം.
ഇതിനു പുറമെ ഇത് വരെ വിദേശി കൈപ്പറ്റാതിരുന്ന 85,000 റിയാൽ വാർഷിക ബോണസ്, ഗതാഗത അലവൻസിൻ്റെ 36,000 റിയാൽ, വെക്കേഷൻ മണിയിനത്തിൽ 20,000 റിയാൽ, എൻഡ് ഓഫ് സർവീസ് മണിയായി 9,88,000 റിയാൽ തുടങ്ങി വിവിധയിനത്തിലായാണു കമ്പനി വൻ തുക തൊഴിലാളിക്ക് നൽകാൻ വിധിയായത്.
ഇവക്ക് പുറമെ തൊഴിലാളിക്കും കുടുംബത്തിനും നാട്ടിലേക്ക് മടങ്ങുന്നതിനുള്ള എകോണമി ക്ളാസ് ടിക്കറ്റ് നൽകാനും സർവീസ് സർട്ടിഫിക്കറ്റ് കൈമാറാനും കോടതി വിധിയിലുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa