Monday, November 25, 2024
Saudi ArabiaTop Stories

സൗദിയിൽ പള്ളികളിലെ ലൗഡ് സ്പീക്കറുകളുടെ ഉപയോഗം ബാങ്ക് വിളിക്കും ഇഖാമത്തിനും മാത്രമായി പരിമിതപ്പെടുത്താൻ മതകാര്യമന്ത്രാലയത്തിൻ്റെ ഉത്തരവ്

റിയാദ്: രാജ്യത്തെ പള്ളികളിലെ ലൗഡ് സ്പീക്കറുകൾ ബാങ്ക് വിളിക്കാനും ഇഖാമത്തിനും മാത്രമായി പരിമിതപ്പെടുത്തണമെന്ന് പള്ളികളിലെ ജീവനക്കാർക്ക് മതകാര്യ വകുപ്പിൻ്റെ നിർദ്ദേശം.

ഇത് സംബന്ധിച്ചുള്ള ഉത്തരവ് സൗദി മതകാര്യ വകുപ്പ് മന്ത്രി അബ്ദുല്ലത്തീഫ് ആലു ശൈഖ് പുറപ്പെടുവിച്ചു.

പള്ളികളിലെ ലൗഡ് സ്പീക്കറിൻ്റെ ശബദ പരിധിയുടെ തോതിൻ്റെ മൂന്നിൽ ഒന്നിൽ കൂടുതൽ ശബ്ദം ഉണ്ടാകാൻ പാടില്ലെന്നും നിയമ ലംഘകർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

പള്ളിയിൽ നമസ്ക്കരിക്കുന്ന സമയം ഇമാമിൻ്റെ ശബ്ദം പള്ളിക്കകത്ത് നമസ്ക്കരിക്കാനെത്തിയവരെയാണു കേൾപ്പിക്കേണ്ടത്. ന്യായമായും അത് വീടുകളിലുള്ളവരെ കേൾപ്പിക്കേണ്ടതില്ല.

ഖുർആൻ പാരായണം സ്പീക്കറിൽ ഉച്ചത്തിൽ പുറത്തേക്ക് കേൾപ്പിക്കുകയും ആളുകൾ അത് ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുക എന്നത് ഖുർആനിനെ ബഹുമാനിക്കാതിരിക്കുന്നതിനു തുല്യമാണെന്നും ബാങ്കിനും ഇഖാമത്തിനുമല്ലാതെ ലൗഡ് സ്പീക്കർ ഉപയോഗിക്കരുതെന്ന് ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉതൈമിൻ, ശൈഖ് സ്വാലിഹ് അൽ ഫൗസാൻ തുടങ്ങി പല പ്രമുഖ സൗദി പണ്ഡിതരും ഫത്വവ ഇറക്കിയിട്ടുണ്ടെന്നും മന്ത്രാലയത്തിൻ്റെ ഉത്തരവിൽ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങാൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്