Monday, November 25, 2024
Saudi ArabiaTop Stories

സൗദിയിൽ കൊറോണ വാക്സിൻ രണ്ടാം ഡോസ് നൽകില്ലെന്ന പ്രചാരണം തെറ്റ്; വൈകിക്കാനുള്ള കാരണം വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം; നിലവിൽ വിസിറ്റിംഗ് വിസക്കാർക്ക് വാക്സിൻ ലഭിക്കില്ല; സെകൻഡ് ഡോസ് ഇപ്പോൾ നൽകുന്നത് അഞ്ച് വിഭാഗം ആളുകൾക്ക് മാത്രം

ജിദ്ദ: രാജ്യത്ത് കോവിഡ് വാക്സിൻ നിലവിൽ വിസിറ്റിംഗ് വിസക്കാർക്ക് നൽകുന്നില്ലെന്നും സൗദി പൗരന്മാർക്കും സൗദി ഇഖാമയുള്ള വിദേശികൾക്കും മാത്രമാണു നൽകുന്നതെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രണ്ടാമത്തെ ഡോസ് ഇനി നൽകില്ലെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും കൂടുതൽ ആളുകൾക്ക് ആദ്യ ഡോസ് എത്തുന്നതിനും അത് മുഖേന പൊതു സമൂഹത്തിൻ്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുമാണു ഇപ്പോൾ രണ്ടാം ഡോസ് മാറ്റി വെച്ചതെന്നും ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി വ്യക്തമാക്കി.

അതേ സമയം രണ്ടാമത്തെ ഡോസ് വാക്സിൻ നിലവിൽ മുൻഗണനാ വിഭാഗങ്ങളിൽപ്പെട്ട അഞ്ച് വിഭാഗങ്ങൾക്ക് മാത്രമാണു നൽകുന്നതെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

60 വയസ്സിനു മുകളിൽ പ്രായമുള്ളവർ, ഡയാലിസിസ് രോഗികൾ, കാൻസർ രോഗികൾ, അവയവം മാറ്റി വെച്ചവർ, അമിതവണ്ണമുള്ള രോഗികൾ എന്നിവർക്കാണു സെകൻഡ് ഡോസ് നൽകുന്നത്. മറ്റുള്ളവർക്ക് സെകൻഡ് ഡോസ് നൽകുന്ന സമയം രെജിസ്റ്റ്രേഷനു ആഹ്വാനം ചെയ്യുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

സൗദിയിൽ പുതുതായി 1067 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്. 895 പേർ സുഖം പ്രാപിച്ചു. 8975 പേരാണു നിലവിൽ ചികിത്സയിലുള്ളത്. 12 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 7249 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്