ആശങ്കകൾക്കിടയിലും കോവിഷീൽഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ച പല പ്രവാസികളും സൗദിയിലേക്ക് കടന്നതായി റിപ്പോർട്ടുകൾ
കരിപ്പൂർ: ഇന്ത്യയിൽ നിന്ന് നൽകുന്ന കോവിഷീൽഡ് വാക്സിനും സൗദിയിലെ വാക്സിനും തമ്മിലുള്ള പേരിലുള്ള വ്യത്യാസം സൗദിയിലേക്ക് പ്രവേശിക്കുന്ന സമയത്ത് പലർക്കും പ്രയാസം സൃഷ്ട്രിച്ചുവെങ്കിലും കോവിഷീൽഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർ പലരും ഇതിനകം സൗദിയിലേക്ക് പ്രവേശിക്കുകയും ക്വാറൻ്റീനിൽ നിന്ന് ഒഴിവായതായും റിപ്പോർട്ടുകൾ.
സൗദിയിലെ അംഗീകൃത വാക്സിൻ ആയ ആസ്ട്രാസെനക്കയും നാട്ടിലെ കോവിഷീൽഡും ഒരേ വാക്സിൻ തന്നെയാണെങ്കിലും നാട്ടിലെ സർട്ടിഫിക്കറ്റിൽ വാക്സിൻ്റെ പേരു കോവിഷീൽഡ് എന്ന് മാത്രം രേഖപ്പെടുത്തുന്നതായിരുന്നു പലർക്കും സൗദിയിലേക്ക് പ്രവേശിക്കുന്ന സമയത്ത് പ്രയാസം സൃഷ്ട്രിച്ചിരുന്നത്.
നേരത്തെ കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റുമായി ദമാം കോസ് വേ വഴി സൗദിയിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ മടക്കിയതായി അനുഭവസ്ഥർ അറിയിച്ചതും വാക്സിനെടുത്ത ആരോഗ്യ പ്രവർത്തകർക്ക് പോലും ജിദ്ദയിൽ ക്വാറൻ്റീൻ നിർദ്ദേശിച്ച സംഭവവും പ്രവാസികൾക്ക് ആശങ്ക സൃഷ്ടിച്ചിരുന്നു.
അതോടൊപ്പം സൗദിയിലേക്ക് ആരോഗ്യ പ്രവർത്തകരുമായി പോകുന്ന സ്പെഷ്യൽ വിമാനത്തിൽ കോവിഷീൽഡ് ഡോസ് സ്വീകരിച്ച ആരോഗ്യ പ്രവർത്തകർക്ക് ആദ്യം ബോഡിംഗ് നൽകിയില്ലെന്നും പിന്നീട് കോവിഷീൽഡും സൗദിയിലെ ആസ്ട്രാസെനക്കയും ഒരു വാക്സിൻ തന്നെയാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ യാത്രാനുമതി നൽകിയതായും റിപ്പോർട്ടുണ്ട്.
ഈ ആശങ്കകൾക്കിടയിലാണു കഴിഞ്ഞ ദിവസങ്ങളിൽ ദമാം കോസ് വേ വഴി കോവിഷീൽഡ് രണ്ട് ഡോസ് സ്വീകരിച്ച പല പ്രവാസികളും പ്രയാസം കൂടാതെ അതിർത്തി കടന്നിട്ടുണ്ടെന്ന് ബഹ്രൈനിൽ നിലവിൽ കഴിയുന്ന സൗദി പ്രവാസികൾ ഞങ്ങളെ അറിയിച്ചിട്ടുള്ളത്.
കോവിഷീൽഡ് സർട്ടിഫിക്കറ്റിൽ ആധാർ നംബർ ഉള്ളവരും അതിർത്തി കടന്നിട്ടുണ്ടെന്നും സൗദിയിലേക്ക് പ്രവേശിക്കുന്നതിനു മുംബ് 72 മണിക്കൂറിനുള്ളിലായി https://muqeem.sa/#/vaccine-registration/home എന്ന പോർട്ടലിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച വിവരം രെജിസ്റ്റർ ചെയ്യുകയെന്നതാണു പ്രധാനമെന്നും ബഹ്രൈൻ സൗദി യാത്രകളുമായി ബന്ധപ്പെട്ട പ്രവാസികൾ പറയുന്നു.
ഏതായാലും ആശങ്കകൾക്കിടയിലും കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച പലരും സൗദിയിലെക്ക് ക്വാറൻ്റീൻ വ്യവസ്ഥകളില്ലാഥെ കടക്കുന്നുണ്ടെന്ന റിപ്പോർട്ട് നിലവിൽ ബഹ്രൈനിൽ കുടുങ്ങിയ കോവിഷീൽഡ് വാക്സിൻ നാട്ടിൽ നിന്ന് സ്വീകരിച്ച പ്രവാസികൾക്ക് ആശ്വാസം പകരുന്നുണ്ട്.
അതേ സമയം ആരോഗ്യ പ്രവർത്തകർക്ക് പോലും സൗദിയിൽ കടക്കാൻ വാക്സിൻ്റെ പേര് പ്രയാസം സൃഷ്ടിച്ച സാഹചര്യത്തിൽ നാട്ടിൽ നിന്ന് നൽകുന്ന കോവിഷീൽഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ ഓക്സ്ഫോർഡ് ആസ്റ്റ്രാസെനക്ക എന്നു പ്രത്യേകം രേഖപ്പെടുത്താൻ കേന്ദ്ര സർക്കാരും അതിനും കേരള സർക്കാർ സമ്മർദ്ദം ചെലുത്തുകയും ചെയ്താൽ അത് യാതൊരു ആശങ്കയുമില്ലാതെ സൗദിയിലേക്ക് പ്രവേശിക്കുന്നതിനു പ്രവാസികളെ സഹായിക്കും. വാക്സിൻ രെജിസ്റ്റ്രേഷൻ സമയത്ത് ഇനി മുതൽ പ്രവാസികൾ ആധാർ നംബരിനു പകരം പാസ്പോർട്ട് നംബർ നൽകുകയാണു ഉചിതമെന്നും ഈ സന്ദർഭത്തിൽ പ്രത്യേകം ഓർക്കേണ്ടതുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa