Saturday, November 16, 2024
Saudi ArabiaTop Stories

സൗദിയിൽ വാക്സിൻ സ്വീകരിച്ചവരാരും ഇത് വരെ കൊറോണ മൂലം മരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം; ആക്റ്റീവ് കേസുകൾ കൂടുന്നു

റിയാദ്: കൊറോണ ബാധയുടെ അപകട സാധ്യത കുറക്കാനും സുരക്ഷ ഉറപ്പ് വരുത്തുന്നതിനും പ്രായമേറിയവർക്കും വിട്ട് മാറാത്ത രോഗങ്ങൾ ഉള്ളവർക്കും വാക്സിൻ സ്വീകരിക്കൽ അതിപ്രധാനമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് വാക്സിൻ സ്വീകരിച്ചവരാരും ഇത് വരെ കൊറോണ മൂലം മരിച്ചിട്ടില്ല.

പ്രമേഹം, രക്തസമ്മർദ്ദം, അമിതവണ്ണം എന്നിവ ഒരേ സമയം ഉള്ളവർക്ക് കൊറോണ ബാധിച്ചാൽ മരണപ്പെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 66 മടങ്ങ് കൂടുതലാണെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേ സമയം രാജ്യത്ത് കൊറോണ ആക്റ്റീവ് കേസുകൾ വീണ്ടും വർദ്ധിച്ചിട്ടുണ്ട്. നിലവിൽ 9593 ആളുകളാണ് ചികിത്സയിലുള്ളത്.

പുതുതായി 1389 പേർക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 912 പേർ സുഖം പ്രാപിച്ചു.  14 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊറോണ മരണം 7278 ആയി ഉയർന്നിട്ടുണ്ട്. 1348 രോഗികളാണു നിലവിൽ ചികിത്സയിലുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്