Saturday, November 16, 2024
Saudi ArabiaTop Stories

സൗദി പ്രവാസികളുടെ വലിയ ആശങ്കക്ക് പരിഹാരമായി; കോവിഷീൽഡും ആസ്ട്രാസെനക്കയും ഒന്നാണെന്ന് സൗദി അധികൃതരെ ബോധ്യപ്പെടുത്തിയെന്ന് അംബാസഡർ; ബഹ്രൈനിൽ കുടുങ്ങിയവരെ സൗദിയിലെത്തിക്കാനുള്ള പരിശ്രമങ്ങൾ തുടരുന്നു

റിയാദ്: സൗദിയിലേക്ക് വരുന്ന പ്രവാസികൾക്ക്  വാക്സിന്റെ പേരിലുള്ള വ്യത്യാസം കാരണമായുണ്ടായ വലിയ ആശങ്കക്ക് പരിഹാരമായി.

ഇന്ത്യയിലെ കോവിഷീൽഡും സൗദിയിലെ ആസ്ട്രാസെനക്കയും ഒന്നാണെന്ന് സൗദി അധികൃതരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്ത്യൻ അംബാസഡർ ഡോ: ഔസാഫ് സഈദ് അറിയിച്ചതോടെയാണു പ്രവാസികളുടെ വലിയ ആശങ്കക്ക് പരിഹാരമായത്.

അതേ സമയം കോവാക്സിൻ സ്വീകരിച്ച ഇന്ത്യൻ പ്രവാസികളുടെ കാര്യവും അധികൃതരെ ബോധ്യപ്പെടുത്തി പരിഹാരം കാണാനുള്ള ശ്രമം നടക്കുകയാണ്.

ബഹ്രൈനിൽ കുടുങ്ങിയ 1500 ഓളം സൗദി പ്രവാസികളെ സൗദിയിൽ എത്തിക്കുന്നതിനുള്ള ഊർജ്ജിത ശ്രമങ്ങൾ സൗദി ബഹ്‌റൈൻ ഇന്ത്യൻ എംബസികൾ നടത്തുന്നുണ്ടെന്നും അംബാസഡർ അറിയിച്ചു.

ഇന്ത്യയിൽ നിന്ന് വാക്സിൻ എടുക്കുന്ന സമയം പാസ്പോർട്ട് നമ്പർ വഴി രെജിസ്റ്റ്രേഷൻ നടത്തുകയായിരിക്കും.ഉചിതം.

ഇന്ത്യ സൗദി വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. കോവിഡ് കേസൂകൾ വർദ്ധിച്ചതാണു വിലക്ക് തുടരാൻ കാരണം.

നാട്ടിൽ നിന്ന് സൗദിയിലേക്ക് വരുന്നവർ എല്ലാ നിബന്ധനകളും പാലിക്കണമെന്നും അംബാസഡർ ആവശ്യപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്