തിങ്കളാഴ്‌ച, ജൂൺ 8, 2026
BahrainTop Stories

ട്രാഫിക് നിയമങ്ങൾ പാലിക്കുന്ന ഡ്രൈവർമാർക്ക് ശുക്രൻ കാർഡ്

മനാമ : രാജ്യത്ത് ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് ശുക്രൻ കാർഡ് നൽകാൻ പദ്ധതി.

തെരഞ്ഞെടുക്കുന്ന ഡ്രൈവർമാർക്കാണു ശുക്രൻ കാർഡ് നൽകുകയെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വൃത്തങ്ങൾ അറിയിച്ചു. റോഡപകടങ്ങൾ കുറക്കാനും നിയമങ്ങൾ പാലിക്കാനും പദ്ധതി ആളുകളെ പ്രേരിപ്പിക്കുമെന്ന് കരുതപ്പെടുന്നു.

20 ദിനാറിൻ്റെ 500 കാർഡുകളാണു ഒന്നാം ഘട്ടത്തിൽ ബാപ്കോയുടെ സഹകരണത്തോടെ നൽകുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്