നാട്ടിൽ നിന്നും കോവിഷീൽഡ് വാക്സിനെടുത്ത് സൗദിയിലേക്ക് കടന്ന പ്രവാസികൾക്ക് ഓർമ്മപ്പെടുത്താനുള്ളത്
റിയാദ്: നാട്ടിൽ നിന്നും കോവിഷീൽഡ് വാക്സിൻ 2 ഡോസും സ്വീകരിച്ച കൂടുതൽ പ്രവാസികൾ ദമാം കോസ് വേ വഴി സൗദിയിലേക്ക് പ്രവേശിച്ചു.
ചെക്ക് പോയിന്റുകളിൽ യാതൊരു തരത്തിലുമുള്ള പ്രയാസങ്ങളും നേരിട്ടില്ലെന്നും നടപടികളെല്ലാം എളുപ്പമായിരുന്നുവെന്നും ഇത്തരത്തിൽ പ്രവേശിച്ച പ്രവാസികൾ അറേബ്യൻ മലയാളിയോട് പറഞ്ഞു.
അതേ സമയം സൗദിയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് പ്രവാസികൾ തീർച്ചയായും കരുതിയിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം കോസ് വേ വഴി റിയാദിലെത്തിയ കൊല്ലം സാദേശി താജുദ്ദീൻ ഓർമ്മിപ്പിച്ചു.
വാക്സിനേഷൻ സർട്ടിഫിക്കറ്റ് കയ്യിൽ കരുതുന്നതിനു പുറമേ വാക്സിൻ ഡീറ്റേയ്ല്സ് മുഖീമിൽ രെജിസ്റ്റ്രേഷൻ നടത്തിയതിന്റെ പ്രിന്റ് ഔട്ടും 72 മണിക്കൂറിനുള്ളിലെടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും കയ്യിൽ കരുതാൻ മറക്കരുതെന്ന് അദ്ദേഹം പ്രത്യേകം ഓർമ്മിപ്പിക്കുന്നു മുഖീം രെജിസ്റ്റ്രേഷൻ പ്രിന്റൗട്ടും പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും പ്രധാനമായും ചെക്ക് പോയിന്റിൽ ആവശ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തമാക്കി.
ഏതായാലും കോവിഷീൽഡ് വക്സിനെടുത്ത കൂടുതൽ മലയാളികൾ സൗദിയിൽ പ്രവേശിച്ച വാർത്ത വലിയ ആശ്വാസം നൽകുന്നുണ്ട്.
കോവിഷിഡും ആസ്ട്രാസെനക്കയും ഒന്നാണെന്ന് സൗദി അധികൃതരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്ത്യൻ അംബാസഡർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa