തൊഴിൽ വിസ ഉപയോഗിക്കാനായില്ലെങ്കിൽ ഫീസ് തിരിച്ച് കിട്ടുമെന്ന് മന്ത്രാലയം
റിയാദ്: തൊഴിൽ വിസ ഇഷ്യു ചെയ്ത ശേഷം തൊഴിലാളിയെ കൊണ്ട് വരുന്നത് തടസ്സപ്പെട്ടാൽ വിസ ഫീസ് തിരികെ ലഭിക്കുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
ഒന്നര വർഷം മുമ്പ് ഒരു ഗാർഹിക തൊഴിലാളിയെ കൊണ്ട് വരാനായി 2000 റിയാൽ ഫീസ് അടച്ച ഒരു സൗദി പൗരന്റെ സംശയത്തിനു മറുപടി നൽകുകയായിരുന്നു മന്ത്രാലയം.
വിസ ലഭിച്ച ശേഷം കൊറോണ പ്രതിസന്ധികൾ മൂലം തൊഴിലാളിയെ കൊണ്ട് വരുന്നത് തടസ്സപ്പെടുകയായിരുന്നു.
വിസ കാൻസലാകുകയോ ഉപയോഗിക്കാതിരിക്കുകയോ കാലാവധി കഴിയുകയോ ചെയ്‌താൽ ഫീസ് അടച്ച അക്കൗണ്ടിലേക്ക് തന്നെ പണം തിരികെ എത്തും. കിട്ടിയില്ലെങ്കിൽ 19990 എന്ന നമ്പറിൽ പരാതിപ്പെടണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa