Saturday, November 16, 2024
Saudi ArabiaTop Stories

നിലവിൽ സൗദിയിലേക്ക് മടങ്ങാൻ ഏറ്റവും നല്ല മാർഗം അദീസ് അബാബ; അർമേനിയ ഇന്ത്യക്കാർക്ക് വിസിറ്റിംഗ് വിസ അനുവദിക്കുന്നത് നിർത്തിയതായി റിപ്പോർട്ട്

കരിപ്പൂർ: സൗദിയിലേക്ക് മടങ്ങാൻ പ്രവാസികൾ ആശ്രയിച്ചിരുന്ന അർമേനിയയിലേക്ക് ഇപ്പോൾ ഇന്ത്യക്കാർക്ക് വിസിറ്റിംഗ് വിസ ലഭിക്കുന്നില്ലെന്ന് ഇത് വരെ പാക്കേജുകൾ ഒരുക്കിയ ട്രാവൽ ഏജന്റുമാരിൽ ഒരാൾ  അറേബ്യൻ മലയാളിയോട് പറഞ്ഞു. അതേ സമയം നിലവിൽ അർമേനിയയിൽ ഉള്ളവർക്ക്  അവിടെ നിന്ന് സൗദിയിലേക്ക് പോകുന്നതിനു യാതൊരു പ്രയാസവും ഇല്ല.

പല രാജ്യങ്ങളിലൂടെയും നിലവിൽ സൗദി പാക്കേജുകളുടെ പരസ്യങ്ങൾ കാണാൻ സാധിക്കുന്നുണ്ടെങ്കിലും എത്യോപ്യൻ തലസ്ഥാനമായ അദീസ് അബാബയാണു സൗദിയിലേക്ക് മടങ്ങുന്നതിനുള്ള നല്ല മാർഗം എന്നാണ് ട്രാവൽ ഏജന്റുമാരുടെ അഭിപ്രായം.

കൊച്ചിയിൽ നിന്നും ഖത്തർ വഴി അദീസ് അബാബയിൽ എത്തി 14 ദിവസം കഴിഞ്ഞാൽ അവിടെ നിന്ന് ജിദ്ദയിലേക്ക് സൗദി എയർലൈൻസിന്റെ നേരിട്ടുള്ള വിമാനത്തിൽ പറക്കാൻ സാധിക്കും.

സൗദിയിൽ നിരവധി എത്യോപ്യക്കാർ ഉള്ളതിനാൽ വിമാന സർവീസുകൾക്ക് ക്ഷാമവും ഉണ്ടാകില്ലെന്നതും അദീസ് അബാബ തിരഞ്ഞെടുക്കാൻ പലരെയും.പ്രേരിപ്പിക്കുന്നുണ്ട്.

അതേ സമയം ആളുകൾ അദീസ് അബാബയിലേക്ക് പോകാൻ ആരംഭിച്ചതോടെ വിമാനക്കംബനികൾ ടിക്കറ്റ് നിരക്കിൽ വലിയ വർദ്ധനവ് വരുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

നിലവിൽ പല ട്രാവൽ ഏജന്റുമാരും എത്യോപ്യ പാക്കേജ് ആരംഭിച്ചിട്ടുണ്ടെന്നതിനാൽ
ട്രാവൽ ഏജന്റുമാരുമായി ബന്ധപ്പെട്ട് അല്പം നേരത്തെ ബുക്കിംഗ് നടത്തുന്നതായിരിക്കും ടിക്കറ്റ് നിരക്കിൽ ഇളവ് നേടാനുള്ള ഏക മാർഗം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്