Sunday, November 17, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് ഇപ്പോൾ നേരിട്ട് വരുന്നതിനു വിലക്കുള്ളത് ഇന്ത്യയും ഈജിപ്തുമടക്കം 9 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്; ഈജിപ്തുകാർക്ക് സൗദിയിലേക്ക് ബഹ്‌റൈൻ വഴി പോകാനുള്ള നിർദ്ദേശങ്ങൾ നൽകി സർക്കാർ

ജിദ്ദ: സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനു 11 രാജ്യങ്ങൾക്കുള്ള വിലക്ക് ഒഴിവാക്കിയതോടെ നിലവിൽ ഇന്ത്യയും ഈജിപ്തും പാകിസ്ഥാനുമടങ്ങുന്ന 9 രാജ്യങ്ങൾക്ക് മാത്രമാണ് വിലക്ക് നിലവിലുള്ളത്.

റിയാദിലെ ഇന്ത്യൻ അംബാസഡർ ഇന്ത്യയിലേക്ക് നേരിട്ട് സർവീസ് തുടങ്ങാൻ സൗദി അധികൃതരുമായി ചർച്ചകൾ നടത്തുന്ന വാർത്തകൾ സ്ഥിരമായി കേൾക്കുന്നതിനിടയിൽ ഈജിപ്തുകാരോട് സൗദിയിലെത്താനുള്ള വഴി നിർദ്ദേശിച്ച് കൊടുക്കുകയാണു ഈജിപ്ഷ്യൻ ഗവണ്മെന്റ് ചെയ്യുന്നത്.

സൗദിയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഈജിപ്തുകാർക്ക് ബഹ്‌റൈൻ വഴി  പ്രവേശിക്കാൻ സാധിക്കുമെന്നാണു സര്ക്കാര് നിർദ്ദേശത്തിലുള്ളത്.

രണ്ട് ഡോസ് സൗദി അംഗീകൃത വാക്സിനെടുക്കാത്തവർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ ബുക്കിംഗ്  നിർബന്ധമായും നടത്തിയിരിക്കണമെന്നും വാക്സിനെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ ബഹ്രൈനിലെ ഈജിപ്ഷ്യൻ എംബസിയിൽ നിന്ന് അറ്റസ്റ്റ് ചെയ്ത് നൽകുമെന്നും ഈജിപ്ഷ്യൻ സര്ക്കാര് പൗരന്മാരോട് ഓർമ്മിപ്പിക്കുന്നു.

അതേ സമയം സൗദി വ്യോമായാന വകുപ്പ് അധികൃതരുമായി ഇന്ത്യൻ അംബാസഡർ വീണ്ടും ചർച്ച നടത്തിയ വാർത്ത ഇന്നലെ പുറത്ത് വന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്