ഈജിപ്ത് സൗദിയിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസ് അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ പുനരാരംഭിക്കും; ഇഖാമകൾ ഓട്ടോമാറ്റിക്കായി പുതുക്കപ്പെടും: മന്ത്രി
ജിദ്ദ: ഈജിപ്തിൽ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ അടുത്ത ആഴ്ചകൾക്കുള്ളിൽ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഈജിപ്ഷ്യൻ മാൻ പവർ മന്ത്രി മുഹമ്മദ് സഅഫാൻ അറിയിച്ചു.
തൊഴിലാളികളുടെ ഇഖാമകൾ ഓട്ടോമാറ്റിക്കായി പുതുക്കപ്പെടുമെന്നും അവർക്ക് സൗദിയിലേക്ക് മടങ്ങാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രമുഖ ഈജിപ്ഷ്യൻ ടെലിവിഷൻ ചാനലായ സ്വദ അൽ ബലദിന്റെ ഒരു പ്രോഗ്രാമിലാണു മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
നിലവിൽ ഇന്ത്യയും ഈജിപ്തും പകിസ്ഥാനുമടക്കം 9 രാജ്യങ്ങളിൽ നിന്നാണു സൗദിയിലേക്ക് നേരിട്ടുളള പ്രവേശന വിലക്കുള്ളത്.
വിലക്ക് നീക്കുന്നതിനും സർവീസുകൾ പുനരാരംഭിക്കുന്നതിനുമായി റിയാദിലെ ഇന്ത്യൻ എംബസി സൗദി അധികൃതരുമായി നിരവധി ചർച്ചകൾ നടത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa