Sunday, November 24, 2024
Saudi ArabiaTop Stories

പൊടിപടലങ്ങൾക്കിടയിലൂടെ വാഹനങ്ങളോടിക്കുന്നവർക്ക് സൗദി മുറൂറിന്റെ അഞ്ച് നിർദ്ദേശങ്ങൾ

റിയാദ്: രാജ്യത്തെ വിവിധ പ്രവിശ്യകളിൽ തിങ്കളാഴ്ച ശക്തമായ പൊടിപടലങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് വാഹനങ്ങളോടിക്കുന്നവർക്ക് സൗദി ട്രാഫിക് വിഭാഗം അഞ്ച് മുന്നറിയിപ്പുകൾ നൽകി.

1. വാഹനം വേഗത കുറക്കുക. മറ്റു വാഹനങ്ങളിൽ നിന്ന് ആവശ്യമായ അകലം പാലിക്കുക.

2. വാഹനങ്ങളുടെ ലൈറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

3. ഡ്രൈവിംഗ് സമയത്ത് വളരെ അത്യവശ്യമില്ലാതെ ട്രാക്ക് മാറരുത്. അത്യാവശ്യം വരുന്ന സമയം സിഗ്നൽ ഉപയോഗിക്കുക.

4. വാഹനങ്ങളുടെ വിൻഡോകൾ നിർബന്ധമായും അടക്കുക. വാഹനത്തിനകത്തെ എയർ സർക്കുലേഷൻ സംവിധാനം പ്രവർത്തിപ്പിക്കുക.

5. അത്യാവശ്യം വരുമ്പോൾ ഫ്ലാഷർ സിഗ്നലുകൾ ഉപയോഗിക്കുക എന്നിവയാണ് മുറൂർ നല്കിയ നിർദ്ദേശങ്ങൾ.

റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്, അസീർ, അൽബാഹ, മക്ക, മദീന എന്നീ പ്രവിശ്യകളിലാണു തിങ്കളാഴ്ച പൊടിപടലങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്