Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് ബുധനാഴ്ച മുതൽ വാക്സിനെടുക്കാതെ പ്രവേശിക്കുന്ന ഇഖാമയുള്ളവരും പുതിയ വിസക്കാരും വിസിറ്റിംഗ് വിസയിലുള്ളവരും മുഖീമിൽ വിവരങ്ങൾ ചേർക്കുന്ന സമയം ശ്രദ്ധിക്കേണ്ട എഴ് കാര്യങ്ങൾ

ജിദ്ദ: സൗദി അറേബ്യ അംഗീകരിച്ച വാക്സിനുകൾ സ്വീകരിക്കാത്തവർ ബുധനാഴ്ച മുതൽ സൗദിയിലേക്ക് പ്രവേശിക്കുന്നതിനു മുംബ് മുഖീമിൽ വിവരങ്ങൾ നൽകുംബോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട ഏഴ്  കാര്യങ്ങൾ ഇവയാണ്.

1. വാക്സിനെടുക്കാത്ത  ഇഖാമയുള്ളവർ https://muqeem.sa/#/vaccine-registration/register-resident?type=NotVaccinatedResident എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇഖാമ നമ്പറും ജനനത്തീയതിയും നൽകി verify ക്ലിക്ക് ചെയ്ത് അടുത്ത പേജിലേക്ക് പോകുക.

2. അടുത്ത പേജിൽ ഫ്ലൈറ്റ് നമ്പർ, സൗദിയിൽ ലാൻഡ് ചെയ്യുന്ന സ്ഥലം, തീയതി, വിമാനത്തിന്റെ പേര്, എന്നിവ നൽകുക.

3. ശേഷം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ വിവരങ്ങൾ പൂരിപ്പിക്കുക. ഹോട്ടൽ എന്നതിൽ ക്ലിക്ക് ചെയ്‌താൽ സൗദിയിലെ വിവിധ ഹോട്ടലുകളുടെ പേര് കാണാം. അതിൽ ഏത് ഹോട്ടലാണ് നമുക്ക് ക്വാറന്റീനു വേണ്ടി ബുക്ക് ചെയ്തത് എന്ന് നോക്കി  അത് തിരഞ്ഞെടുക്കുക.

4. അഥവാ ലിസ്റ്റിൽ ഹോട്ടലിന്റെ പേര് ഇല്ലെങ്കിൽ ഷെൽട്ടർ എന്നതിൽ ക്ലിക്ക് ചെയ്ത് നമുക്ക് ബുക്ക് ചെയ്ത ക്വറന്റിൻ അപാർട്ട്മെന്റിന്റെ പേര് നൽകുക.

5. സൗദി എയർലൈൻസിന്റെ ചില ഹോട്ടൽ ക്വാറന്റീൻ പക്കേജ് ബുക്ക് ചെയ്തവർക്ക് ബുക്കിംഗ് പേപ്പറിൽ ഹോട്ടലിന്റെ പേര് കാണാൻ സാധിച്ചെന്ന് വരില്ല. ഇവർ ഷെൽട്ടർ എന്നതിൽ ക്ലിക്ക് ചെയ്ത് Saudia holidays  എന്ന് ചേർക്കുന്നതാകും നല്ലത്. അത് ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തുക.

6. ശേഷം സബ്മിറ്റ് ഐകൺ ക്ലിക്ക് ചെയ്ത് അതിന്റെ പ്രിന്റൗട്ട് കൈയ്യിൽ സൂക്ഷിക്കുക.

7. വാക്സിനെടുക്കാത്ത വിസിറ്റിംഗ് വിസക്കാരും പുതിയ വിസക്കാരും https://muqeem.sa/#/vaccine-registration/register-visitor?type=NotVaccinatedVisitor എന്ന ലിങ്ക് വഴിയാണു വിവരങ്ങൾ നൽകി പ്രിന്റൗട്ട് എടുക്കേണ്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്