Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ നിന്നും തവക്കൽനയിൽ ഇമ്യൂൺ സ്റ്റാറ്റസുമായി നാട്ടിലേക്ക് വരുന്നവർ തിരികെ പോകുമ്പോൾ മുഖീം രെജിസ്റ്റ്രേഷൻ നടത്തുന്നതുമായി ബന്ധപ്പെട്ട് അറിയേണ്ട അഞ്ച് കാര്യങ്ങൾ

ജിദ്ദ: സൗദിയിൽ നിന്നും  തവക്കൽനാ ആപിൽ ഇമ്യൂൺ സ്റ്റാറ്റസ് ഉള്ള ഒരാൾ നാട്ടിലെത്തിയ ശേഷം  തിരികെ സൗദിയിലേക്ക് പോകുംബോൾ മുഖീം രെജിസ്റ്റ്രേഷൻ നടത്തേണ്ട ആവശ്യമുണ്ടോ എന്ന സംശയം പല പ്രവാസികളും അറേബ്യൻ മലയാളിയുടെ ഇൻബോക്സിൽ ഉന്നയിക്കുന്നുണ്ട്.

നേരത്തെ ഇത്തരക്കാർക്ക് മുഖീം രെജിസ്റ്റ്രേഷൻ ആവശ്യമില്ലായിരുന്നു. എന്നാൽ പുതിയ സിവിൽ ഏവിയേഷൻ സർക്കുലർ അനുസരിച്ച് ബുധനാഴ്ച മുതൽ സൗദിയിലേക്ക് പോകുന്ന ആർക്കും ബോഡിംഗ് പോയിന്റിൽ മുഖീം രെജിസ്റ്റ്രേഷൻ കാണിച്ച് കൊടുക്കേണ്ടതുണ്ട് എന്നതാണ് നിയമം. മുഖീമിൽ അതിനനുസരിച്ച് പുതിയ മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്.

വെറും 30 സെക്കൻഡ് കൊണ്ട് ആർക്കും  പൂർത്തീകരിക്കാവുന്നതാണു മുഖീം രെജിസ്റ്റ്രേഷൻ. തവക്കൽനയിൽ സൗദിയിൽ നിന്ന്  ഇമ്യുൺ സ്റ്റാറ്റസ് ഉള്ളവർ അവധിയിലെത്തി തിരികെ പോകുംബോൾ മുഖീം രെജിസ്റ്റ്രേഷൻ നടത്തുന്ന സമയം താഴെ കൊടുത്ത അഞ്ച്  കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

1. സൗദിയിലേക്ക് പോകുന്നതിന്റെ 72 മണിക്കൂറിനുള്ളിലായി
https://muqeem.sa/#/vaccine-registration/register-resident?type=VaccinatedResident എന്ന ലിങ്ക് വഴിയാണു വിവരങ്ങൾ പൂരിപ്പിക്കേണ്ടത്.

2. ഇഖാമയും ജനനത്തിയതിയും നൽകി വെരിഫൈ ക്ലിക്ക് ചെയ്‌താൽ അടുത്ത പേജിലെത്തും. അവിടെ ഫ്ലൈറ്റ് നമ്പറും വിമാനമിറങ്ങുന്ന ഡേറ്റും ഇറങ്ങുന്ന സ്ഥലവും വിമാനത്തിന്റെ പേരും നൽകി സബ്മിറ്റ് ചെയ്ത് പ്രിന്റൗട്ട് എടുത്താൽ നടപടികൾ പൂർത്തിയായി. ബോഡിംഗ് സമയത്ത് പ്രിന്റൗട്ട് ഉദ്യോഗസ്ഥരെ കാണിച്ചാൽ മതി.

3. സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ എടുത്തവർക്കും രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും കോറോണ വന്ന് ഭേദമായവർക്കും തവക്കൽനയിൽ ഇമ്യൂൺ സ്റ്റാറ്റസ് കാണിക്കും. ഇവർക്ക് സൗദിയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റ്റീൻ ആവശ്യമില്ല.

4. ഒരു ഡോസ് എടുത്തവർക്കും രോഗം വന്ന് ഭേദമായവർക്കും തവക്കൽനായിലെ ഇമ്യൂൺ സ്റ്റാറ്റസ് ആറ് മാസത്തേക്കായിരിക്കും കാണിക്കുന്നത്. ഇമ്യൂൺ കാലാവധി അവസാനിച്ചിട്ടില്ലെന്ന് തവക്കൽനായിൽ നോക്കി ഉറപ്പ് വരുത്താൻ മറക്കരുത്.

5. നിലവിൽ തവക്കൽനായിൽ ഇമ്യുൺ സ്റ്റാറ്റസ് ഉള്ളവർ നാട്ടിൽ നിന്നും സൗദിയിലേക്ക് പോകുന്നതിനു സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ രെജിസ്റ്റ്രേഷൻ നടത്തേണ്ടതില്ല. അതേ സമയം നാട്ടിൽ നിന്നെടുത്ത സെക്കൻഡ് ഡോസ് വിവരം അപ്ഡേറ്റ് ചെയ്യേണ്ടവർക്ക് ആരോഗ്യമന്ത്രാലയത്തിന്റെ സൈറ്റിൽ അപേക്ഷിക്കേണ്ടി വരും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്