Saturday, November 23, 2024
Saudi ArabiaTop Stories

എണ്ണ മലിനീകരണ നിയന്ത്രണക്കപ്പൽ ജിദ്ദാ തുറമുഖത്തെത്തി; വീഡിയോ കാണാം

ജിദ്ദ: കടലിലെ എണ്ണച്ചോർച്ചകൾ മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം തടയുന്നതിനുള്ള കപ്പൽ ജിദ്ദ തുറമുഖത്ത് എത്തി.

ഇതേ വിഭാഗത്തിൽ പെട്ട മറ്റു അഞ്ച് കപ്പലുകൾ കൂടി അടുത്ത രണ്ടാഴ്ചകൾക്കകം സൗദിയിൽ എത്തും.

കപ്പലിനു നാല് ഫ്ലോറുകളാണുള്ളത്. രണ്ട് ഫ്ലോറുകൾ ലിവിംഗ് റൂമും, ഒരു ഫ്ലോർ സ്റ്റിയറിംഗ് റൂമും, മറ്റൊരു ഫ്ലോർ എഞ്ചിൻ കൺട്രോൾ റൂമുമാണു ഉൾക്കൊള്ളുന്നത്.

കടലിൽ ഒഴുകുന്ന എണ്ണകൾ ശേഖരിക്കുന്ന സ്കിമ്മർ, റബ്ബർ ബാരിയേഴ്സ് എന്നിവയുൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് കപ്പൽ എണ്ണ മലിനീകരണം തടയും.

അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗപ്ലെടുത്തുന്നതിനായി രണ്ട് കെമിക്കൽ ഡിസ്പെൻസർ വിമാനങ്ങൾ കപ്പലിനെ അനുഗമിക്കാനായി ഉടൻ വാങ്ങുമെന്നും റിപോർട്ടുകൾ വ്യക്തമാക്കുന്നു. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്