Sunday, September 22, 2024
Top StoriesU A E

“ഈ രാജ്യം എനിക്കാവശ്യമുള്ളതെല്ലാം നൽകി; ഇവിടെ ലഭിക്കുന്ന സുരക്ഷയും സംരക്ഷണവും മറ്റൊരു രാജ്യത്ത് ലഭിക്കുമെന്ന് ആലോചിക്കാൻ കഴിയില്ല” ;50 വർഷത്തെ യു എ ഇ ജീവിതം അവസാനിപ്പിച്ച് ഇന്ത്യക്കാരി മടങ്ങുന്നു

ദുബൈ: 1971 മെയ് 3 നു യു എ ഇയിൽ എത്തിച്ചേർന്ന ഇന്ത്യൻ വനിത അര നൂറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു.

കത് ലീൻ റന്ദാവ എന്ന ഗോവൻ സ്വദേശിനിയാണ് തനിക്ക് എല്ലാമായ യു എ ഇ വിടുന്നത്.

1971 ൽ ദുബൈ എയർപോർട്ടിൽ ഇറങ്ങുംബോൾ ദിവസം മൂന്നോ നാലോ വിമാനങ്ങൾ ഓപറേറ്റ് ചെയ്യുന്ന എയർപോർട്ടായിരുന്നുവെന്ന് കാത് ലീൻ ഓർക്കുന്നു.

“യു എ ഇ എനിക്കെല്ലാം നൽകി . എന്റെ ഭർത്താവിനെയും രണ്ട് കുട്ടികളെയും ലഭിച്ചത് ഇവിടെ വെച്ചായിരുന്നു. ഭർത്താവ് 10 വർഷത്തിലധികം അമേരിക്കയിൽ കഴിഞ്ഞിട്ടും ഞാൻ അവിടേക്ക് പോയില്ല. യു എ ഇ നൽകുന്ന സുരക്ഷിതത്വവും സംരക്ഷണവും മറ്റൊരു രാജ്യം നൽകുമെന്ന് എനിക്ക് ആലോചിക്കാൻ സാധിക്കുമായിരുന്നില്ല”.ജോലി രാജി വെച്ചിട്ടും 11 വർഷം യു എ ഇയോടുള്ള ഇഷ്ടം കൊണ്ട് അവിടെത്തന്നെ തുടരുന്ന കാത് ലീൻ പറയുന്നു.

ചില പദ്ധതികളുടെ പൂർത്തീകരണത്തിനായണു ഈ മാസം അവസാനം കാത് ലീൻ ഇന്ത്യയിലേക്ക് പറക്കുന്നത്. ദുബൈയിൽ ജോലി ചെയ്യുന്ന മക്കളുടെ അടുത്തേക്ക് പിന്നീട് മടങ്ങി വരുമെന്നും കാത് ലീൻ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്