സൗദിയിലെ റോഡുകളിൽ നമ്മൾ കാണുന്ന ഈ നാലു തരം ലൈനുകൾ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് ഓർമ്മപ്പെടുത്തി മുറൂർ
ജിദ്ദ: രാജ്യത്തെ പ്രധാന റോഡുകളിൽ രേഖപ്പെടുത്തിയ നാലു തരം ലൈനുകൾ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് സൗദി ട്രാഫിക് സുരക്ഷാ ബോധ വത്ക്കരണ വിഭാഗം വെളിപ്പെടുത്തി.
റോഡിൽ വെള്ള, മഞ്ഞ കളറുകളിലുള്ള ലൈനുകൾ തുടർച്ചയായും ഇട വിട്ടും ആയിരിക്കും രേഖപ്പെടുത്തിയിട്ടുള്ളത്.
ഇട വിട്ട് വരച്ച മഞ്ഞ ലൈൻ കൊണ്ട് ഉദ്ദേശിക്കുന്നത് തെരുവ് വേർതിരിയാനായിട്ടുണ്ടെന്നാണ്. അതേ സമയം മുന്നോട്ട് പോകുകയും ചെയ്തേക്കാം.
ഇടവിട്ടുള്ള വെള്ള വര കൊണ്ടുദ്ദേശിക്കുന്നത് ട്രാക്ക് മാറുന്നത് അനുവദിനീയമാണ് എന്നതാണ്.
തുടർച്ചയായ വെള്ള വര കൊണ്ട് അർഥമാക്കുന്നത് ഒരു ട്രാക്കിൽ നിന്ന് മറ്റൊരു ട്രാക്കിലേക്ക് മാറൽ അനുവദിനീയം അല്ലെന്നാണ്.
തുടർച്ചയായ മഞ്ഞ വര കൊണ്ട് ഉദ്ദേശിക്കുന്നത് ട്രാക്ക് മാറ്റം നിരോധിച്ചിരിക്കുന്നു എന്നാണെന്നും ട്രാഫിക് സുരക്ഷാ ബോധ വത്ക്കരണ വിഭാഗം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa