Sunday, November 24, 2024
Saudi ArabiaTop Stories

എത്യോപ്യ വഴി സൗദിയിലേക്ക് പ്രവേശിക്കുന്ന സമയം കയ്യിൽ കരുതേണ്ട രേഖകൾ എന്തെല്ലാം; അനുഭവസ്ഥർ വിശദീകരിക്കുന്നു: വീഡിയോ

ജിദ്ദ: എത്യോപ്യ വഴി സൗദിയിലേക്ക് പ്രവേശിക്കുന്നവർ കയ്യിൽ കരുതേണ്ട രേഖകളെക്കുറിച്ച് ഇന്ന് (17-06-2021) സൗദിയിലെത്തിയ പ്രവാസി തന്റെ അനുഭവം വിശദീകരിക്കുന്നു.

എടക്കരയിലെ ഒരു ട്രാവൽ ഏജൻസി വഴി സൗദിയിലെത്തിയ ഹകീം അലനല്ലൂർ ആണ് വീഡിയോയിലൂടെ പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നത്.

ആഫ്രിക്ക വഴി പോകുന്നവർ യെല്ലോ ഫീവർ കുത്തി വെപ്പ് നടത്തണമെന്ന ഒരു പ്രചാരണം ഉണ്ടായിരുന്നെങ്കിലും തന്നോട് അത്തരത്തിൽ ഒരു രേഖയും ആവശ്യപ്പെട്ടിട്ടില്ലെന്ന് ഹകീം പറയുന്നു.

സൗദി ജവാസാത്ത് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ട മുഖീം രെജിസ്റ്റ്രേഷൻ പ്രിന്റ് എല്ലാവരും കരുതേണ്ടതുണ്ട്.

എത്യൊപ്യയിലെ 14 ദിവസ ക്വാറന്റീൻ വളരെ നല്ല ഒരനുഭവമാണെന്നും അദ്ദേഹം പറയുന്നുണ്ട്. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്