പ്രവാസികൾക്ക് ആശ്വാസം; വാക്സിനെടുത്ത വിദേശികൾക്ക് ആഗസ്ത് 1 മുതൽ കുവൈത്തിലേക്ക് കടക്കാം
കുവൈത്ത് സിറ്റി; സർക്കാർ അംഗീകരിച്ച വാക്സിനെടുത്ത വിദേശികൾക്ക് ആഗസ്ത് 1 മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാൻ കുവൈത്ത് തീരുമാനം.
പിസിആർ നെഗറ്റീവ് റിസൽറ്റും ഒരാഴ്ചത്തെ ഹോം ക്വാറന്റീനും ഇതോടൊപ്പം പ്രവേശനത്തിനു നിബന്ധനയാകും.
നാട്ടിൽ കുടുങ്ങി നിൽക്കുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് കുവൈത്തിന്റെ തീരുമാനം വലിയ ആശ്വാസമാകും.
അതോടൊപ്പം ആഗസ്ത് 1 മുതൽ ഫുൾ വാക്സിൻ സ്വീകരിച്ച കുവൈത്തികളെ മാത്രമേ രാജ്യം വിടാൻ അനുവദിക്കൂ എന്നും കുവൈത്ത് മന്ത്രി സഭ തീരുമാനമെടുത്തിട്ടുണ്ട്.
ജൂൺ 27 മുതൽ കുവൈത്തിനകത്ത് വാണിജ്യ സ്ഥാപനങ്ങളിലും റെസ്റ്റോറന്റുകളിലും കഫെകളിലും മറ്റു പ്രവൃത്തികളിലും വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ അനുമതി നൽകൂ എന്നും റിപ്പോർട്ടുണ്ട്.
നേരത്തെ പല ഗൾഫ് രാജ്യങ്ങളും പൊതു സ്ഥലങ്ങളിലെ പ്രവേശനത്തിനു വാക്സിൻ സ്വീകരിച്ചിരിക്കൽ നിബന്ധനയാക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa