Monday, September 23, 2024
BahrainTop Stories

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച ഇന്ത്യക്കാരനു ബഹ്രൈനിൽ 3 വർഷം തടവും 9 ലക്ഷം പിഴയും ശിക്ഷ; നിയമം ലംഘിച്ചിട്ടില്ലെന്ന് സഹോദരൻ

മനാമ: കൊറോണ പ്രോട്ടോക്കോൾ ലംഘനത്തിനു ബീഹാർ സ്വദേശിക്ക് ബഹറിനിൽ 3 വർഷം തടവും 5000 ദീനാർ (10 ലക്ഷത്തോളം രൂപ)പിഴയും ശിക്ഷ വിധിച്ചു.

കഴിഞ്ഞ എട്ട് വർഷമായി ബഹറിനിൽ കഴിയുന്ന ബീഹാർ സ്വദേശി മുഹമ്മദ് ഖാലിദിനാണു കോവിഡ് റൂളുകൾ ലംഘിച്ചതിനു കോടതി ശിക്ഷ വിധിച്ചത്.

കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെത്തുടർന്ന് 15 ദിവസം ക്വാറന്റീനിൽ കഴിയാൻ ഖാലിദിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ക്വാറന്റീൻ കാലാവധി പൂർത്തികരിച്ച് 17 ദിവസം കഴിഞ്ഞതിനു ശേഷം ഖാലിദ് പുറത്തിറങ്ങിയപ്പോഴാണു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് എന്നാണ് സഹോദരൻ ഹുസൈൻ അഹ്മദ് പറയുന്നത്.

ഭക്ഷണം വാങ്ങാനായി റൂമിനടുത്തുള്ള കടയിൽ പോയ ഖാലിദിന്റെ കയ്യിലെ ഇലക്ട്രോണിക് ട്രാക്കർ വാച്ച് കണ്ട് സ്വദേശി പൗരൻ ഖാലിദിനെ മൊബൈലിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ ഇടുകയും ചെയ്തതാണ് ഖാലിദിനു വിനയായത് എന്നാണ് സഹോദരൻ പറയുന്നത്.

ഉടൻ പോലീസെത്തി ഖാലിദിനെ അറസ്റ്റ് ചെയ്യുകയും കൊറോണ ടെസ്റ്റ്‌ നടത്തിയപ്പോൾ നെഗറ്റീവ് റിസൽട്ട് ലഭിക്കുകയും ചെയ്തെന്നും എന്നിട്ടും കോടതി ശിക്ഷ വിധിച്ചുവെന്നുമാണു സഹോദരൻ അറിയിച്ചത്.

നിരപരാധിയായ തന്റെ സഹോദരന്റെ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഹുസൈൻ അഹ്മദ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ബഹ്‌റൈൻ ഇന്ത്യൻ എംബസി പ്രശ്നത്തിൽ ഇടപെടുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്