സൗദിയിൽ ജൂലൈ മുതൽ എല്ലാവർക്കും രണ്ടാം ഡോസ് വാക്സിൻ ലഭ്യമായേക്കുമെന്ന് റിപ്പോർട്ട്; ആക്റ്റീവ് കേസുകൾ വീണ്ടും 11,000 കടന്നു
റിയാദ്: രാജ്യത്തെ മുഴുവൻ വിഭാഗം ജനങ്ങൾക്കും സെക്കൻഡ് ഡോസ് കൊറോണ വാക്സിൻ ജൂലൈ തുടക്കം മുതൽ ലഭ്യമായേക്കുമെന്ന് റിപ്പോർട്ട്.
റിയാദിലെ വാക്സിനേഷൻ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സൗദി ചാനൽ അൽ ഇഖ്ബാരിയയുടെ റിപ്പോർട്ടറാണു ഇക്കാര്യം അറിയിച്ചത്.
അതേ സമയം ഔദ്യോഗികമായി സൗദി ആരോഗ്യമന്ത്രാലയം ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല.
സൗദിയിൽ ഇത് വരെ 1,63,89,285 പേർക്ക് കൊറോണ വാക്സിൻ ഡോസ് നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേ സമയം സൗദിയിൽ ഏറെ ദിവസങ്ങൾക്ക് ശേഷം ആക്റ്റീവ് കേസുകൾ വീണ്ടും11,000 കടന്നു. 1236 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 11,050 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa