സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്; 17 മില്യണിലധികം വാക്സിൻ ഡോസ് വിതരണം ചെയ്തു
റിയാദ്: രാജ്യത്ത് ഇതിനകം 1,70,53,850 കൊറോണ വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 88,000 ത്തിലധികം പേർക്കാണ് വാക്സിൻ ഡോസുകൾ വിതരണം ചെയ്തത്.
അതേസമയം സൗദിയിലെ പുതിയ കൊറോണ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. 1312 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
നിലവിൽ 11331 രോഗികളാണ് ചികിത്സയിലുള്ളത്. അതിൽ 1466 പേർ ഗുരുതരാവസ്ഥയിൽ ആണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa