പ്രവാസികളുടെ ശ്രദ്ധയ്ക്ക് ; ഇപ്പോൾ കോവിൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ എളുപ്പത്തിൽ ചേർക്കാം
കരിപ്പൂർ . കേന്ദ്ര ഗവൺമെൻറിൻറെ കോവിന് സർട്ടിഫിക്കറ്റിൽ ഇപ്പോൾ പാസ്പോർട്ട് നമ്പർ കൂടി ചേർക്കാൻ അവസരം.
വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന പ്രവാസികൾക്ക് വാക്സിൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ഇല്ലാത്തത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന വിവിധ കോണുകളിൽ നിന്നുള്ള അഭിപ്രായത്തെ തുടർന്നാണ് ഇപ്പോൾ കോവിന് സർട്ടിഫിക്കറ്റിലും പാസ്പോർട്ട് നമ്പർ ചേർക്കാൻ ഉള്ള അവസരം കൈവന്നത്.
കേരള സർക്കാർ നൽകുന്ന കോവിഡ് സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ചേർക്കാൻ ഉള്ള അവസരം നേരത്തെതന്നെ ഒരുക്കിയിരുന്നു എങ്കിലും കേന്ദ്രസർക്കാർ നൽകുന്ന കോവി ന് സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ പുതുതായി ചേർക്കാൻ ഉള്ള അവസരം ഇതുവരെ ഉണ്ടായിരുന്നില്ല. നേരത്തെ നമ്മൾ ഏത് ഐഡി പ്രൂഫ് വെച്ചാണോ വാക്സിന് അപേക്ഷിച്ചത് അതിലെ നമ്പർ ആയിരുന്നു ഇതുവരെ കോവിന് സർട്ടിഫിക്ക റ്റിൽ ലഭ്യമായിരുന്നത്.
കോവി ന് പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം കാണുന്ന Raise an issue എന്ന ഐക്കണിനു താഴെയുള്ള Add passport details ക്ലിക്ക് ചെയ്തു കൊണ്ടാണ് നമ്മുടെ പാസ്പോർട്ട് നമ്പർ ചേർക്കേണ്ടത്.
പാസ്പോർട്ട് നമ്പർ ചേർക്കാൻ ഉള്ള അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം ഒരിക്കൽ നമ്മൾ പാസ്പോർട്ട് നമ്പർ ചേർക്കാൻ അപേക്ഷ നൽകിയാൽ രണ്ടാമതൊരിക്കൽ തിരുത്താനുള്ള അവസരം ഉണ്ടായിരിക്കില്ല എന്നതാണ്.
ഏതായാലും ഇപ്പോൾ കേന്ദ്ര സർക്കാരിൻറെ വാക്സിൻ സർട്ടിഫിക്കറ്റി ലും പാസ്പോർട്ട് നമ്പർ ചേർക്കാനുള്ള അവസരമൊരുക്കിയത് വിദേശങ്ങളിലേക്ക് പോകുന്ന പ്രവാസികൾക്ക് ഏറെ ഉപകാരപ്പെടുക തന്നെ ചെയ്യും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa