Friday, November 22, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് മറ്റു രാജ്യങ്ങളിലൂടെ പോകുന്ന പ്രവാസികൾ കൂടുതൽ ജാഗ്രത പാലിക്കുക; യാത്ര പുറപ്പെടും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

സൗദിയിലേക്ക് മറ്റു രാജ്യങ്ങളിലൂടെ പ്രവേശിക്കാനായി യാത്ര പുറപ്പെടാൻ ഒരുങ്ങുന്ന പ്രവാസികൾ കൂടുതൽ  ജാഗ്രത പാലിക്കേണ്ട സമയമാണിത്.

പല രാജ്യങ്ങളിലും കൊറോണയുടെ പുതിയ വകഭേദങ്ങളും പുതിയ കേസുകളും വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കേസുകൾ വർദ്ധിക്കുന്നതിനനുസരിച്ച് പ്രസ്തുത രാജ്യത്തെ ആരോഗ്യ വകുപ്പുകൾ രാജ്യത്ത് വൈറസ് പടരാതിരിക്കാൻ  കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നുമുണ്ട്.

പ്രവാസികൾ സൗദിയിലേക്ക് മടങ്ങുന്നതിനായി  ആശ്രയിക്കുന്ന  രാജ്യങ്ങളിലൊന്നായ ഉസ്ബെക്കിസ്ഥാനിൽ ശക്തമായ നിയന്ത്രണമാണ് അധികൃതർ കൊണ്ടുവന്നിട്ടുള്ളത് എന്നത് ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്.

നിലവിൽ ഉസ്ബക്കിസ്ഥാൻ വിമാനയാത്രകൾക്ക്  വിലക്കേർപ്പെടുത്തിയിട്ടില്ലെങ്കിലും മറ്റു പല കർശന നിയന്ത്രണങ്ങളും ഇതിനകം കൊണ്ടുവന്നിട്ടുണ്ട്. താമസിയാതെ ഏതെല്ലാം രീതിയിലുള്ള വിലക്കുകളും  നിയന്ത്രണങ്ങളും  ആണ്  ഏർപ്പെടുത്തുക എന്നത് ഇപ്പോഴും പ്രവചിക്കാൻ ആയിട്ടില്ല. അതുകൊണ്ടുതന്നെ നിലവിൽ ഉസ്ബക്കിസ്ഥാനിലുള്ള  പ്രവാസികൾ പലരും ആശങ്കയിൽ ആണുള്ളത്.

ഈ സാഹചര്യത്തിൽ ഏതെങ്കിലും രാജ്യങ്ങളിലേക്ക് പറക്കുന്നതിന് മുമ്പായി ആ രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യങ്ങളും വിലക്കുകളും നിയന്ത്രണങ്ങളും പ്രവാസികൾ ആദ്യം അറിഞ്ഞിരിക്കേണ്ടതുണ്ട്.

പാക്കേജുകൾ നൽകുന്ന ട്രാവൽ ഏജൻസിക്ക് പുറമെ നിലവിൽ അത്തരം രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികളുമായും ബന്ധപ്പെ ട്ട് അവിടത്തെ സാഹചര്യങ്ങൾ നേരിട്ട് അന്വേഷിച്ച് വിലയിരുത്തുക. മാധ്യമങ്ങളിൽ വരുന്ന ആ രാജ്യത്തെ കൊറോണ സംബന്ധിച്ച വാർത്തകൾ ഗൂഗിൾ ചെയ്തു വിലയിരുത്തുന്നതും നന്നാകും.

കൊറോണ സാഹചര്യങ്ങൾക്ക് പുറമേ ചില രാജ്യങ്ങളിലുള്ള രാഷ്ട്രീയ അസ്ഥിരതയും ഈ സന്ദർഭത്തിൽ വിലയിരുത്തുന്നത് ഗുണം ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്