Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിൽ 12 നും 18 നും ഇടയിൽ പ്രായമുള്ളവർക്ക് ഫൈസർ വാക്സിൻ നൽകാൻ തീരുമാനം

ജിദ്ദ: സൗദിയിൽ 12 നും 18 നും ഇടയിൽ  പ്രായമുള്ളവർക്ക് ഫൈസർ വാക്സിൻ നൽകാൻ സൗദി ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.

സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരത്തിനും ഫലപ്രാപ്തി തെളിയിക്കുന്ന ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഈ പ്രായക്കാർക്ക് വാക്സിൻ നൽകാൻ അധികൃതർ തീരുമാനിച്ചത്.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം 12 വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് വാക്സിൻ നൽകുക.

സൗദിയിൽ പ്രായപൂർത്തിയായവരിൽ വാക്സിനേഷൻ  70%  പൂർത്തിയായിട്ടുണ്ട്. ഘട്ടംഘട്ടമായി വിവിധ പ്രായക്കാർക്ക് രണ്ടാംഘട്ട വാക്സിന് നൽകാനാണ് ആരോഗ്യ മന്ത്രാലയ തീരുമാനം.

നിലവിൽ ഹിജ്റ കലണ്ടർ പ്രകാരം 50 വയസ്സ് പൂർത്തിയായവർക്കും 50 വയസ്സിനുമുകളിൽ ഉള്ളവർക്കും സെക്കൻഡ് ഡോസ് വാക്സിൻ നൽകുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്