Saturday, November 23, 2024
Saudi ArabiaTop Stories

തവക്കൽനയിൽ 12 നും 18 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ ബുക്കിംഗ് ആരംഭിച്ചു

റിയാദ്: സൗദിയിൽ 12 നും 18 നും ഇടയിൽ  പ്രായമുള്ളവർക്ക് ഫൈസർ വാക്സിൻ നൽകാൻ സൗദി ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതിന് പിറകെ തവക്കൽ നയിൽ വാക്സിനേഷന് അപ്പോയിൻ്റ്മെൻറ് ആരംഭിച്ചതായി തവക്കൽനാ അറിയിച്ചു .

സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരത്തിനും ഫലപ്രാപ്തി തെളിയിക്കുന്ന ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലുമാണ് 12 നും 18 നും ഇടയിൽ  പ്രായമുള്ളവർക്ക്  വാക്സിൻ നൽകാൻ അധികൃതർ തീരുമാനിച്ചത്.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം 12 വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് വാക്സിൻ നൽകുക.

സൗദിയിൽ മുതിർന്നവരിൽ വാക്സിനേഷൻ  70 ശതമാനം  പൂർത്തിയായിട്ടുണ്ട്.

വൈകാതെ എല്ലാ പ്രായക്കാർക്കും രണ്ടാംഘട്ട വാക്സിന് നൽകാനാണ് ആരോഗ്യ മന്ത്രാലയ തീരുമാനം.

നിലവിൽ ഹിജ്റ കലണ്ടർ പ്രകാരം 50 വയസ്സ് പൂർത്തിയായവർക്കും 50 വയസ്സിനുമുകളിൽ ഉള്ളവർക്കും സെക്കൻഡ് ഡോസ് വാക്സിൻ നൽകുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്