രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് പൊതു സ്ഥലത്ത് മാസ്ക് ധരിക്കുന്നതിൽ നിന്ന് ഇളവുനൽകണമെന്ന് പ്രമുഖ സൗദി എഴുത്തുകാരൻ
ജിദ്ദ: കൊറോണ വാക്സിനുകൾ സ്വീകരിച്ചവരെ എല്ലാ പൊതു സ്ഥലങ്ങളിലും മാസ്ക് ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള തൻറെ പിന്തുണ പ്രമുഖ സൗദി എഴുത്തുകാരൻ ഖാലിദ് അൽ-സുലൈമാൻ അറിയിച്ചു.
സ്പെയിൻ,അമേരിക്ക പോലുള്ള രാജ്യങ്ങൾ ഇതിനകം ഈ രീതി പ്രാവർത്തികമാക്കിയിട്ടുണ്ടെന്നും ഖാലിദ് സുലൈമാൻ ഉക്കാദ് ദിനപത്രത്തിലെഴുതിയ ലേഖനത്തിലൂടെ വ്യക്തമാക്കി.
അതേ സമയം ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് മുൻകരുതൽ നടപടികൾ തുടരേണ്ടതിന്റെയും വാക്സിൻ സ്വീകരിച്ചവരെ ഒഴിവാക്കാത്തതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ബോധ്യമുണ്ടെന്നും വാക്സിനേഷൻ നടത്തിയ ആളുകൾക്ക് രോഗം ബാധിച്ച കേസുകൾ ഉള്ളതിനാലാണിതെന്നും എങ്കിലും തൻ്റെ പിന്തുണ വാക്സിൻ എടുത്തവർ പൊതുസ്ഥലത്ത് മാസ്ക് ഒഴിവാക്കണം എന്നതിനാണെന്നും ഖാലിദ് സുലൈമാൻ കൂട്ടിച്ചേർത്തു.
അതേ സമയം സൗദിയിൽ ഇതിനകം 16 മില്യണിലധികം പേർ ഫസ്റ്റ് ഡോസ് വാക്സി നും ഒന്നര മില്യണിലധികം പേർ സെക്കൻഡ് ഡോസ് വാക്സിനും സ്വീകരിച്ചുകഴിഞ്ഞതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa