മുഖീമിലെ പുതിയ അപ്ഡേഷനുകൾ മറ്റു രാജ്യങ്ങളിൽ 14 ദിവസം താമസിച്ച് സൗദിയിലേക്ക് കടക്കാൻ നിൽക്കുന്ന പ്രവാസികൾക്ക് പ്രയാസം സൃഷ്ടിക്കുന്നു; വാക്സിനെടുത്ത പ്രവാസികൾക്ക് സൗദി ക്വാറൻ്റീൻ ഒഴിവാക്കാൻ ഇപ്പോൾ ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ
ജിദ്ദ: നാട്ടിൽ നിന്ന് രണ്ട് ഡോസ് കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച ശേഷം സൗദിയിലേക്ക് കടക്കാനായി മറ്റു രാജ്യങ്ങളിൽ 14 ദിവസം താമസിച്ച് അവസാന ദിവസങ്ങളിൽ മുഖീമിൽ രെജിസ്ട്രേഷൻ നടത്താൻ ശ്രമിക്കുന്ന പ്രവാസികൾക്ക് മുഖീമിലെ പുതിയ അപ്ഡേഷനുകൾ പ്രയാസം സൃഷ്ടിക്കുന്നു.
വാക്സിനെടുത്ത ഇഖാമയുള്ളവർക്ക് രെജിസ്റ്റ്രേഷൻ നടത്താനുള്ള ഐക്കൺ ക്ളിക്ക് ചെയ്യുന്ന സമയം ഇപ്പോൾ തവക്കൽനായി ഇമ്യൂൺ ആയവർക്ക് മാത്രമേ ആ ഓപ്ഷനിൽ രെജിസ്റ്റ്രേഷൻ നടത്താൻ സാധിക്കുകയുള്ളൂ എന്നും വാക്സിനെടുക്കാത്തവർ രെജിസ്റ്റ്രേഷൻ നടത്തേണ്ട ഓപ്ഷനിൽ പോയി രെജിസ്റ്റ്രേഷൻ പൂർത്തിയാക്കണം എന്നുമാണു മെസ്സേജ് വരുന്നത്.
എന്നാൽ വാക്സിനെടുക്കാത്ത ഇഖാമയുള്ളവർക്കുള്ള ഓപ്ഷനിൽ രെജിസ്റ്റർ ചെയ്യാൻ ശ്രമിച്ചാൽ അതിൽ സൗദിയിൽ ഇൻസ്റ്റിറ്റ്യുഷണൽ ക്വാറൻ്റീനിൽ കഴിയുന്ന ഹോട്ടൽ വിവരങ്ങളും മറ്റും ചോദിക്കുന്നതിനാൽ രണ്ട് ഡോസ് വാക്സിനെടുത്ത സർട്ടിഫിക്കറ്റുള്ളവർക്ക് അതിൽ രെജിസ്റ്റർ ചെയ്യുന്നത് ഒരിക്കലും പ്രായോഗികമായ വഴിയുമല്ല.
നാട്ടിൽ നിന്ന് ആരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് വഴി തവക്കൽനായിൽ വാക്സിൻ എടുത്ത വിവരം നൽകാൻ സൗകര്യം ഉണ്ടെങ്കിലും ഇത് വരെ അപേക്ഷിച്ച ഭൂരിപക്ഷം പേർക്കും തവക്കൽനായിൽ ഇമ്യൂൺ അപ്ഡേഷൻ വന്നിട്ടില്ല എന്നതാണു വസ്തുത. അതേ സമയം ചുരുക്കം ചിലർക്ക് തവക്കൽനായി ഇമ്യൂൺ ആയി സ്റ്റാറ്റസ് വന്നിട്ടുണ്ടെന്നത് പ്രതീക്ഷ നൽകുന്നുമുണ്ട്.
ഈ സാഹചര്യത്തിൽ നാട്ടിൽ നിന്ന് രണ്ട് ഡോസ് കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച സൗദി ഇഖാമയുള്ളവർക്ക് ക്വാറൻ്റീൻ ഒഴിവാക്കിക്കൊണ്ട് മുഖീം രെജിസ്റ്റ്രേഷൻ പൂർത്തിയാക്കാൻ ഏക മാർഗം വാക്സിനേറ്റഡ് വിസിറ്റർ എന്ന ഓപ്ഷനിൽ പോയി രെജിസ്റ്റ്രേഷൻ പൂർത്തീകരിക്കുകയാണ് എന്നാണു ചില ട്രാവൽ ഏജൻസികൾ നിർദ്ദേശിക്കുന്നത്.
കാരണം വാക്സിനേറ്റഡ് വിസിറ്റർ എന്ന ഓപ്ഷനിൽ മാത്രമാണു നിലവിൽ നാട്ടിൽ നിന്ന് സ്വീകരിച്ച രണ്ട് ഡോസ് വാക്സിൻ്റെ വിവരങ്ങളും ഡേറ്റും എല്ലാം ചേർക്കാൻ സാധിക്കുക.
ഇത്തരത്തിൽ വാക്സിനേറ്റഡ് വിസിറ്റർ എന്ന ഓപ്ഷനിൽ രെജിസ്റ്റർ ചെയ്ത് അതിൻ്റെ പ്രിൻ്റ് ഔട്ട് കാണിച്ച് കഴിഞ്ഞ ദിവസം സൗദിയിൽ ഇഖാമയുള്ളവർ ഇറങ്ങിയതായി വിശ്വസിനീയമായ റിപ്പോർട്ടുകൾ അറേബ്യൻ മലയാളിക്ക് ലഭിച്ചിട്ടുമുണ്ട്.
അത് കൊണ്ട് തന്നെ നിലവിൽ സൗദിയിലേക്ക് പറക്കാൻ തയ്യാറെടുത്തിരിക്കുന്ന മറ്റു രാജ്യങ്ങളിൽ കഴിയുന്ന വാക്സിനെടുത്ത ഇഖാമയുള്ളവർ തവക്കൽനായി ഇമ്യുൺ സ്റ്റാറ്റസ് വന്നിട്ടില്ലെങ്കിൽ തത്ക്കാലം വാക്സിനേറ്റഡ് വിസിറ്റർ എന്നതിൽ പൂരിപ്പിച്ച് പ്രിൻ്റ് എടുക്കണമെന്നാണു ട്രാവൽ ഏജൻസികളും തങ്ങളുടെ യാത്രക്കാർക്ക് നൽകുന്ന നിർദ്ദേശം.
വാക്സിനേറ്റഡ് വിസിറ്റർ എന്ന ഓപ്ഷനിൽ പൂരിപ്പിക്കുന്ന സമയം നാഷണാലിറ്റിയും വിസ നംബറും നൽകിയാണു പൂരിപ്പിക്കേണ്ടത്. വിസ നംബറിൻ്റെ സ്ഥാനത്ത് തത്ക്കാലം പാസ്പോർട്ടിലെ സ്റ്റാംബ് ചെയ്ത തൊഴിൽ വിസ നംബർ നൽകിയാൽ മതി എന്നാണു ട്രാവൽ ഏജൻസികൾ നിർദ്ദേശം നൽകിയിട്ടുള്ളത്. ഇന്നലെ വരെ റി എൻട്രി വിസ നംബർ അടിച്ചാലും പൂരിപ്പിക്കാൻ സാധിച്ചിരുന്നെങ്കിലും ഇന്ന് മുതൽ പാസ്പോർട്ടിൽ സ്റ്റാംബ് ചെയ്തിട്ടുള്ള വിസ നംബർ എൻ്റർ ചെയ്താൽ മാത്രമേ വാക്സിനേറ്റഡ് വിസിറ്റർ ഓപ്ഷൻ പൂരിപ്പിക്കാൻ സാധിക്കുന്നുള്ളു. ചിലപ്പോൾ പഴയ പാസ്പോർട്ടിലെ വിസ നംബറാണെങ്കിൽ മുഖീം പ്രിൻ്റിൽ പഴയ പാസ്പോർട്ട് നംബറായിരിക്കും കാണിക്കൂക. അത് കൊണ്ട് കയ്യിൽ പഴയ പാസ്പോർട്ടും കരുതുക.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം മുകളിൽ പറഞ്ഞ കാര്യങ്ങൾ ഔദ്യോഗിക രീതിയല്ല എന്നതാണ്. കാരണം നിലവിൽ മുഖീം നിർദ്ദേശപ്രകാരം മനസ്സിലാകുന്നത് തവക്കൽനയിൽ ഇമ്യൂൺ ആയ ഇഖാമയുള്ളവർക്ക് മാത്രമേ ക്വാറൻ്റീൻ ഒഴിവാക്കപ്പെടുകയുള്ളു എന്നാണ്. അതേ സമയം പലർക്കും സൗദി ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് തവക്കൽനായിലെ സ്റ്റാറ്റസ് സംബന്ധിച്ച് അറിയിപ്പ് കിട്ടുന്നില്ല എന്നതിനാൽ രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സൗദിയിൽ ക്വാറൻ്റീൻ ഇല്ലാതെ പ്രവേശിക്കാൻ സാധിക്കുന്ന ഏക താത്ക്കാലിക മാർഗമായി ഇതിനെ ഉപയോഗിക്കാം എന്നു മാത്രം പറയാം. ആ രീതിയിൽ കഴിഞ്ഞ ദിവസം സൗദിയിൽ ചിലർ പ്രവേശിച്ചിട്ടുമുണ്ട്. ഈ രീതിയിൽ എത്ര ദിവസം മുന്നോട്ട് പോകും എന്നും പറയാൻ സാധിക്കില്ല.
അതേ സമയം സൗദിയിലേക്ക് പ്രവേശിക്കുന്നതിനു 14 ദിവസം തങ്ങിയ രാജ്യത്തെ എയർപോർട്ടിലേക്ക് പോകുന്ന നിമിഷം വരെ തവക്കൽനായിൽ ഇമ്യൂൺ അപ് ഡേഷൻ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മറക്കരുത്. വന്നിട്ടുണ്ടെങ്കിൽ ഉടൻ മുഖീമിലെ വാക്സിനേറ്റഡ് റെസിഡൻ്റിൽ ഡാറ്റ കൊടുത്ത് പ്രിൻ്റ് ഔട്ട് എടുക്കാനും എമിഗ്രേഷനിൽ അത് കാണിക്കാനും ശ്രദ്ധിക്കുക.
നാട്ടിൽ നിന്നും വാക്സിനെടുത്ത പലർക്കും തവക്കൽനായിൽ അപ്ഡേഷൻ വന്ന് തുടങ്ങിയിട്ടുണ്ടെന്നാണു പുതിയ വിവരം. അത് കൊണ്ട് സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ രെജിസ്റ്റർ ചെയ്യാത്തവർ സെക്കൻഡ് ഡോസ് വാക്സിൻ സ്വീകരിച്ച് ഒരു ദിവസം കഴിഞ്ഞ ശേഷം വെബ്സൈറ്റിൽ രെജിസ്റ്റർ ചെയ്യാൻ ഇനിയും അമാന്തിക്കരുത്. കാരണം ഒരു പക്ഷേ വാക്സിനേറ്റഡ് വിസിറ്റേഴ്സ് എന്ന ഓപ്ഷനിൽ രെജിസ്റ്റർ ചെയ്ത് പ്രവേശിക്കുന്നത് വൈകാതെ തടയപ്പെടില്ല എന്നതിനു ഒരു ഉറപ്പുമില്ല. https://eservices.moh.gov.sa/CoronaVaccineRegistration എന്ന ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റ് വഴി വിവരങ്ങൾ നൽകി തവക്കൽനായി അപ്ഡേറ്റ് ചെയ്യാം. https://muqeem.sa/#/vaccine-registration/home എന്ന സൈറ്റ് വഴി മുഖീം രെജിസ്റ്റ്രേഷൻ പോർട്ടലിൽ പ്രവേശിക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa