Tuesday, November 26, 2024
Saudi ArabiaTop Stories

സൗദിയിലെ തൊഴിലാളികൾക്കുള്ള പരീക്ഷ 1099 പ്രൊഫഷനുകൾക്ക് ബാധകമാകും; കൂടുതൽ അറിയാം

ജിദ്ദ: വ്യാഴാഴ്ച മുതൽ ആരംഭിച്ച തൊഴിലാളികൾക്കുള്ള പരീക്ഷയുടെ യുടെ കൂടുതൽ വിവരങ്ങൾ ഒക്കുപ്പേഷണൽ എക്സാം പ്രോഗ്രാം ഡയറക്ടർ എൻജിനീയർ സഅദ് അഖിൽ അറിയിച്ചു.

1099 പ്രൊഫഷണൽ  തൊഴിലുകൾക്ക്  പരീക്ഷ ബാധകമാകും.

ഇലക്ട്രിസിറ്റി ,പ്ലംബിങ് തുടങ്ങിയ പ്രൊഫഷനുകളുടെയും അവയുടെ കീഴിൽ വരുന്ന  വിവിധ  പ്രഫഷണുകൾക്കും   ഇന്നുമുതൽ പരീക്ഷ  ആരംഭിച്ചിട്ടുണ്ട്.

പ്രാക്ടിക്കലും തിയറിയും ഉൾക്കൊള്ളുന്നതാണ് പരീക്ഷ. ഒരാൾക്ക്പരീക്ഷ ജയിക്കാൻ മൂന്ന് അവസരം ഉണ്ടായിരിക്കും.

പരീക്ഷയുടെ സംവിധാനങ്ങൾ രണ്ടു വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. അതിൽ 80% തൊഴിലാളിയുടെ ക്വാളിറ്റിയും പ്രകടനവും  ഉറപ്പുവരുത്തുന്നതിനും  20% തൊഴിൽ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനും ആയിരിക്കും.

തൊഴിൽ പരീക്ഷയിലൂടെ രാജ്യത്തെ 17 ലക്ഷത്തിലധികം  തൊഴിലാളികളെ  പരീക്ഷക്ക് വിധേയരാക്കും.

കഴിഞ്ഞ മാർച്ചിൽ പരീക്ഷ സംബന്ധിച്ച് അധികൃതർ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു.

തൊഴിൽ നൈപുണ്യ യോഗ്യതാ പരീക്ഷ അറബി, ഇംഗീഷ്, ഹിന്ദി, ഉറുദു ,ഫിലിപിനൊ എന്നീ അഞ്ച് ഭാഷകളിലായി നടപ്പാക്കുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്.

മൂന്ന് അവസരങ്ങൾ നൽകുന്ന പരീക്ഷയിൽ മൂന്നാം താവണയും പരാജയപ്പെട്ടാൽ നാട് കടത്തും.

പരീക്ഷ പാസാകുന്ന തൊഴിലാളിക്ക് അഞ്ച് വർഷത്തെ കാലാവധിയുള്ള സർട്ടിഫിക്കറ്റ് നൽകും. അഞ്ച് വർഷത്തിനു ശേഷം ഇത് പുതുക്കി നൽകും. പുതുക്കി നൽകുന്ന സമയം വീണ്ടും പരീക്ഷ നടത്തേണ്ടതുണ്ടോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം വരാനുണ്ട്.

സ്ഥാപനങ്ങളെ അഞ്ച് വിഭാഗങ്ങളായി തരം തിരിച്ച് വിവിധ ഘട്ടങ്ങളിലായാണു പരീക്ഷ നടത്തുക.

3000 മോ അതിൽ കൂടൂതലോ തൊഴിലാളികളുള്ള വൻകിട സ്​ഥാപനങ്ങളിലുള്ളവർക്ക് ഈ വർഷം ജൂലൈ മുതൽ പരീക്ഷ ആരംഭിക്കും. 500 മുതൽ 2999 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് സെപ്തംബർ മുതലും 50 മുതൽ 499 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒക്ടോബർ മുതലും 6 മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് നവംബർ 3 മുതലും 1 മുതൽ 5 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് 2022 ഫെബ്രുവരി മുതലുമായിരിക്കും പരീക്ഷ ആരംഭിക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്