Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിലെ വിദേശികൾ പുറത്തേക്കയച്ച പണത്തിൻ്റെ പുതിയ കണക്കുകൾ പുറത്ത് വന്നു

റിയാദ്: സൗദിയിലെ വിദേശികൾ മെയ് മാസത്തിൽ സൗദിക്ക് പുറത്തേക്കയച്ച പണത്തിൻ്റെ കണക്കുകൾ കേന്ദ്ര ബാങ്കായ സാമ പുറത്ത് വിട്ടു.

2021 മെയ് മാസത്തിൽ 12.53 ബില്ല്യൻ റിയാലാണ് സൗദിയിലെ വിദേശികൾ പുറത്തേക്ക് അയച്ചത്. ഇത് 2020 മെയ് മാസത്തിൽ അയച്ചിതിനേക്കാൾ 6 ശതമാാനം അധികമാണ്.

അതേ സമയം 2021 ഏപ്രിൽ മാസത്തിൽ അയച്ചതിനേക്കാൾ കുറവാണ് മെയ് മാസത്തിൽ പുറത്തേക്ക് അയച്ചിട്ടുള്ളത്. 6 ശതമാനത്തിൻ്റെ കുറവാണു രേഖപ്പെടുത്തിയത്.

ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പ്രവാസികൾ 13.28 ബില്ല്യൻ റിയാലായിരുന്നു നാട്ടിലേക്ക് അയച്ചിരുന്നതെങ്കിൽ മെയ് മാസത്തിൽ അത് 12.53 ബില്യൻ റിയാലായാണു കുറഞ്ഞത്.

സൗദി പൗരന്മാർ വിദേശത്തേക്ക് അയച്ച പണത്തിൻ്റെ കണക്കിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം ഏപ്രിൽ മാസത്തിൽ സൗദികൾ 4.94 ബില്യൻ റിയാലിൻ്റെ വ്യക്തിഗത ട്രാൻസ്ഫറായിരുന്നു പുറത്തേക്ക് നടത്തിയിരുന്നതെങ്കിൽ മെയ് മാസത്തിൽ അത് 5.13 ബില്യൻ റിയാലായി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്