Saturday, April 19, 2025
Top StoriesWorld

തൻ്റെ രണ്ട് കുട്ടികളെ ആശുപത്രി റിസപ്ഷനിൽ ഉപേക്ഷിച്ച് സിറിയൻ പൗരൻ; മന:സാക്ഷിയെ നൊമ്പരപ്പെടുത്തി സമീപത്ത് പിതാവിന്റെ കത്ത്

ഡമാസ്കസ്: ഒരു സിറിയൻ പൗരൻ തൻ്റെ രണ്ട് പെൺകുട്ടികളെ ഡാമസ്കസിലെ ഒരു ആശുപത്രിയിലെ റിസപ്ഷനിൽ ഉപേക്ഷിച്ച വാർത്ത മീഡിയകൾ പങ്ക് വെച്ചു.

കുട്ടികളോടൊപ്പം ഒരു കത്തും സിറിയൻ പൗരൻ വെച്ചിരുന്നു. അതിൽ കുട്ടികൾ രണ്ട് പേരും ഒന്നും കഴിച്ചിട്ടില്ലെന്നും വെള്ളവും ഭക്ഷണവും നൽകണമെന്നും അവരെ പരിപാലിക്കണമെന്നും എഴുതിയിട്ടുണ്ട്.

തൻ്റെ ഈ പ്രവർത്തനത്തിൽ തന്നോട് ക്ഷമിക്കണമെന്നും രണ്ട് പെൺകുട്ടികളോടുമായി പിതാവ് കത്തിൽ അപേക്ഷിച്ചിട്ടുണ്ട്.

അതേ സമായം ഹായ്ദീ ഹാഫി എന്ന സ്ത്രീ കുട്ടികളെ വളർത്താൻ സന്നദ്ധത പ്രകടിപ്പിക്കുകയും അവരുടെ സഹോദരനെക്കൂടി തൻ്റെ വീട്ടിലേക്ക് അയക്കാനും സംരക്ഷണം നൽകാമെന്നും അറിയിച്ചിട്ടുമുണ്ട്.

സൈന്യത്തിൽ നിന്ന് വിരമിച്ച് ക്ളീനിംഗ് സാധനങ്ങൾ വിൽക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന സിറിയൻ പൗരൻ ഭാര്യ വേർപ്പെട്ടത് കാരണം കുട്ടികളെ തന്നോടൊപ്പം വളർത്തുകയായിരുന്നു. സ്വന്തമായി വീടില്ലാത്ത ഇയാൾ ഒരു ഷെഡിലായിരുന്നു താമസം. പട്ടിണി കാരണം കുട്ടികളെ ഇയാൾ ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്