Saturday, September 21, 2024
Dammam

കോവിഡ് സഹായം; പ്രവാസികളെ കൂടി ഉൾപ്പെടുത്തണം

ദമ്മാം : കോവിഡ് മഹാമാരി മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന സുപ്രീം കോടതിവിധിയുടെ പരിധിയിൽ മരിച്ച പ്രവാസികളെകൂടി ഉൾപ്പെടുത്തണമെന്ന് പ്രവാസി സാംസ്‌കാരിക വേദി ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളും നയതന്ത്ര ഉദ്യോഗസ്ഥരും ഇടപെടണം.

അനൗദ്യോഗിക കണക്ക് പ്രകാരം ആറായിരത്തോളം ഇന്ത്യക്കാർ വിദേശത്ത് മരിച്ചിട്ടുണ്ട്. ഇതിൽ 800നും 1000നും ഇടയിൽ മലയാളികളാണ്. കോവിഡ് ബാധിച്ച് മരിച്ചതിൽ മിക്കവരും സാധാരണ കുടുംബങ്ങളിലെ 30 നും 45 വയസിനും ഇടയിലുള്ളവരാണ്. നേരത്തെ വിഷയം പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേന്ദ്ര സംസ്ഥാന സർക്കാരുകൾ കേൾക്കാൻ തയ്യാറായിരുന്നില്ല.. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ തെറ്റ് തിരുത്തി കോവിഡ് മൂലം മരിച്ചവരുടെ കണക്കിൽ മരിച്ച പ്രവാസികളെ ഉൾപ്പെടുത്തിയില്ലെങ്കിൽ കടുത്ത അനീതി ആയിരിക്കും അതെന്ന് ഭാരവാഹികളായ ഷബീർ ചാത്തമംഗലം, അബ്ദുൽറഹീം, സക്കീർ ബിലാവിനകത്തു, ഷെരീഫ് കൊച്ചി, അനീസ മെഹബൂബ് എന്നിവർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q