നിലവിൽ സൗദിയിൽ നിന്ന് യാത്രാ വിലക്കുള്ള 16 രാജ്യങ്ങളും സൗദിയിലേക്ക് പ്രവേശന വിലക്കുള്ള13 രാജ്യങ്ങളും ഏതെല്ലാമെന്ന് അറിയാം
റിയാദ്: ശനിയാഴ്‌ച മൂന്ന് രാജ്യങ്ങൾ കൂടി ഉൾപ്പെട്ടതോടെ മുൻകൂട്ടി അനുമതിയില്ലാതെ സൗദി പൗരന്മാർക്ക് പോകാൻ പാടില്ലാത്ത രാജ്യങ്ങളുടെ എണ്ണം പതിനാറെണ്ണമായി ഉയർന്നിരിക്കുകയാണ്.
ലിബിയ, സിറിയ, ലെബനൻ,യമൻ, ഇറാൻ, തുർക്കി, അർമേനിയ , സോമാലിയ, കോംഗോ, അഫ്‌ഗാനിസ്ഥാൻ, വെനുസ്വില, ബെലാറസ്, ഇന്ത്യ, എത്യോപ്യ, യു എ ഇ , വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്കാണ് സൗദി പൗരന്മാർക്ക് മുൻകൂട്ടി അനുമതി ആവശ്യമുള്ളത്.
അതേ സമയം ഇന്ന് നാല് രാജ്യങ്ങൾ കൂടി ഉൾപ്പെട്ടതോടെ സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളുടെ എണ്ണം 13 ആയി ഉയർന്നിരിക്കുകയാണ്.
അർജന്റീന, ഇന്തോനേഷ്യ, പാകിസ്ഥാൻ, ബ്രസീൽ, തുർക്കി, സൗത്ത് ആഫ്രിക്ക, ലെബനാൻ, ഈജിപ്ത്, ഇന്ത്യ, യു എ ഇ, വിയ്റ്റ്നാം, അഫ്ഗാനിസ്ഥാൻ, എത്യോപ്യ എന്നീ രാജ്യങ്ങളിൽ നിന്നാണു സൗദിയിലേക്ക് പ്രവേശന വിലക്ക് നിലവിൽ പ്രബല്യത്തിലുള്ളത്.
മുകളിൽ പരാമർശിക്കപ്പെട്ട സൗദിയിലേക്ക് വിലക്കുള്ള 13 രാജ്യങ്ങളിൽ നിന്ന് വരുന്നവർ പ്രസ്തുത 13 രാജ്യങ്ങളിലല്ലാതെ മറ്റു രാജ്യങ്ങളിൽ 14 ദിവസം താമസിച്ചാൽ സൗദിയിലേക്ക് പ്രവേശനം സാധ്യമാകുകയും ചെയ്യും.
അതേ സമയം നിലവിൽ യാത്രാനുമതിയുള്ള രാജ്യങ്ങളിൽ പോകുന്ന സമയത്തും ആവശ്യമായ മുൻ കരുതലുകളും ജാഗ്രതയും പാലിക്കേണ്ടതുണ്ടെന്നും സൗദി ആഭ്യന്തര മന്ത്രാലയം പൗരന്മാരെ ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa