യാത്രാ വിലക്ക് പ്രാബല്യത്തിൽ വരുന്നതിനു മുംബ് യു എ ഇയിൽ നിന്ന് സൗദി എയർലൈൻസിൻ്റെ 23 വിമാനങ്ങൾ പറക്കും
ദുബൈ: ഞായറാഴ്ച മുതൽ യു എ ഇയിൽ നിന്ന് സൗദിയിലേക്ക് പ്രവേശന വിലക്ക് പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ നിലവിൽ യു എ ഇയിലുള്ളവർക്ക് സൗദിയിലേക്ക് മടങ്ങുന്നതിനുള്ള സൗകര്യങ്ങൾ ദുബൈ സൗദി എയർലൈൻസ് ഓപറേഷൻ വിഭാഗം വ്യക്തമാക്കി.
നിലവിലുള്ള സീറ്റിംഗ് കപ്പാസിറ്റി മൂന്നിരട്ടിയായി ഉയർത്തിക്കൊണ്ട് യു എ ഇയിൽ നിന്ന് ഷെഡ്യൂൾ ചെയ്തതും അല്ലാത്തതുമായ 23 വിമാനങ്ങൾ സൗദിയിലേക്ക് പറക്കുമെന്ന് ഓപറേഷൻ മാനേജർ ബന്ദർ അൽ ഫൗസാൻ അറിയിച്ചു.
ഞായറാഴ്ച രാത്രി 11 മുതലാണു വിമാന സർവീസ് വിലക്ക് പ്രാബല്യത്തിൽ വരിക. യു എ ഇക്ക് പുറമെ എത്യോപ്യ, വിയ്റ്റ്നാം, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് പ്രവേശന വിലക്ക് ബാധകമാകും.
കൊറോണയുടെ പുതിയ വക ഭേദങ്ങൾ പടരുന്നത് തടയുന്നതിൻ്റെ ഭാഗമായാണു നാലു രാജ്യങ്ങളിൽ നിന്ന് കൂടി സൗദി പ്രവേശന വിലക്കേർപ്പെടുത്തിയത്. ഇതോടെ സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളുടെ എണ്ണം 13 ആയി ഉയർന്നിട്ടുണ്ട്.
വിലക്ക് ബാധകമായ എത്യോപ്യയിൽ നിരവധി പ്രവാസികൾ കുടുങ്ങിയിട്ടുണ്ട്. അവർക്കിനി സൗദി വിലക്കേർപ്പെടുത്താത്ത മറ്റേതെങ്കിലും രാജ്യങ്ങളിൽ 14 ദിവസം താമസിച്ചതിനു ശേഷമേ സൗദിയിലേക്ക് പ്രവേശിക്കാനാകൂ.
അതോടൊപ്പം എത്യോപ്യയും യു എ ഇയും വിയ്റ്റ്നാമും അടക്കം 16 രാജ്യങ്ങളിലേക്ക് സൗദി പൗരന്മാർക്ക് യാത്ര ചെയ്യണമെങ്കിൽ മുൻ കൂർ അനുമതി നേടിയിരിക്കണം. ഇന്ത്യയും വിലക്കുള്ള 16 രാജ്യങ്ങളുടെ പട്ടികയിൽ നെരത്തേയുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa