Sunday, April 20, 2025
Saudi ArabiaTop Stories

നിയമ ലംഘകർക്കെതിരെ കർശന നടപടിയെടുക്കുംബോഴും നിയമ ലംഘകരെ തേടിപ്പിടിച്ച് വാക്സിൻ നൽകി ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുന്ന സൗദി അധികൃതരുടെ നടപടി പ്രശംസനീയമാകുന്നു

ജിദ്ദ: കൊറോണ വാക്സിൻ രാജ്യത്തെ മുഴുവൻ ആളുകൾക്കും ലഭ്യമാക്കുന്നതിനുള്ള സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ പരിശ്രമങ്ങൾ മുന്നോട്ട് പോകുന്നതിനിടയിലാണ് നിയമ ലംഘകർക്കും സൗജന്യമായി വാക്സിൻ നൽകി ഇമ്യൂൺ ആക്കാനുള്ള പ്രവർത്തനങ്ങളും അധികൃതർ അതിനിടയിൽ നടത്തുന്നത് ശ്രദ്ധേയമായിരിക്കുന്നത്.

മക്കയിൽ നിയമ ലംഘകർ താമസിക്കുന്ന ഏരിയകളിലേക്ക് അങ്ങോട്ട് ചെന്ന് വാക്സിനേഷൻ കാംബയിൻ നടത്തി ആരോഗ്യ മന്ത്രാലയ ജീവനക്കാർ വാക്സിൻ നൽകുന്നത് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഫീൽഡ് വർക്കേഴ്സും ബന്ധപ്പെട്ട മറ്റു അധികൃതരും ഏകോപിച്ച് കൊണ്ടാാണു നിയമ ലംഘകർ താമസിക്കുന്ന ഏരിയകൾ എത്തി അവർക്ക് രണ്ട് ഡോസ് വാക്സിൻ നൽകിയെന്ന് ഉറപ്പ് വരുത്തുന്നത്.

സ്വന്തമായി ഐഡൻ്റിറ്റി ഇല്ലാത്ത നിയമ ലംഘകർക്ക് പോലും ആരോഗ്യ മന്ത്രാലയത്തിൻ്റെ പ്രത്യേക സംവിധാനത്തിലൂടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നുണ്ട്.

രാജ്യത്തെ നിയമ ലംഘകരടക്കമുള്ള വിദേശികൾക്ക് വാക്സിൻ സൗജന്യമായി നൽകുമെന്ന് സല്മാൻ രാജാവ് വാക്സിൻ വിതരണത്തിൻ്റെ തുടക്കത്തിൽ തന്നെ പ്രഖ്യാപിച്ചിരുന്നു.

ഏതായാലും സൗദി ആഭ്യന്തര സുരക്ഷാ വിഭാഗം നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനിടയിലും നിയമ ലംഘകർക്ക് പോലും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്ന സൗദി അധികൃതരുടെ സമീപനം പ്രശംസനീയമാണെന്ന് പറയാതെ വയ്യ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്