സൗദിയിൽ 11,952 ആക്റ്റീവ് കൊറോണ കേസുകൾ ; 19 മില്യൻ വാക്സിൻ ഡോസുകൾ വിതരണം ചെയ്തു
ജിദ്ദ: രാജ്യത്തെ 587 വാക്സിനേഷൻ കേന്ദ്രങ്ങൾ വഴി ഇത് വരെയായി 1,90,00,000 ഡോസ് വാക്സിനുകൾ വിതരണം ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതിൽ 19 ലക്ഷം സെകൻഡ് ഡോസായിരുന്നു നൽകിയത്. 1.38 മില്യൻ ഡോസുകൾ പ്രായമേറിയവരാണു സ്വീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ഒന്നേമുക്കാൽ ലക്ഷത്തോളം വാക്സിൻ രെജിസ്റ്റ്രേഷനാണു നടന്നത്.
രാജ്യത്തെ കൊറോണ അക്റ്റീവ് കേസുകൾ 11,952 ആണ്. പുതുതായി 1207 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 1195 പേർ സുഖം പ്രാപിച്ചിട്ടുണ്ട്.
1379 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. 14 പേർ കൂടി മരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 7921 ആയി ഉയർന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
