പ്രവാസികൾക്ക് ഖത്തർ വഴി സൗദിയിലെത്തുന്നതിനുള്ള അവസരം ഒരുങ്ങുന്നു; വാക്സിനെടുത്ത ടൂറിസ്റ്റ് വിസക്കാർക്ക് ഇളവ് അനുവദിച്ച് ഖത്തർ
കരിപ്പൂർ: ഈ മാസം 12 മുതൽ ഖത്തർ ഫാമിലി വിസിറ്റ്,ടൂറിസ്റ്റ് , ബിസിനസ് വിസകൾ അനുവദിച്ച് തുടങ്ങുമെന്നും. യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ഛതായും ഖത്തർ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.
ഫുൾ വാക്സിൻ സ്വീകരിച്ച ഫാമിലി, ബിസിനസ്, ടൂറിസ്റ്റ് വിസക്കാർക്ക് ക്വാറൻ്റീൻ ഒഴിവാക്കിയതാണു നിയന്ത്രണങ്ങളിൽ അതി പ്രധാനം. വാക്സിനെടുക്കാത്തവർക്കും ഫുൾ വാക്സിൻ എടുക്കാത്തവർക്കും വിസിറ്റിംഗ് അനുവദിക്കില്ല.
എല്ലാ യാത്രക്കാരും ഖത്തറിലേക്ക് പുറപ്പെടുന്നതിൻ്റെ 12 മണിക്കൂർ മുംബ് https://www.ehteraz.gov.qa/ എന്ന സൈറ്റിൽ രെജിസ്റ്റ്രേഷൻ നടത്തിയിരിക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.
സൗദി പ്രവാസികളെ സംബന്ധിച്ച് വലിയ ആശ്വാസമാണു ഖത്തറിൻ്റെ തീരുമാനം വഴി നിലവിൽ വന്നിട്ടുള്ളത്. ഖത്തറിലേക്ക് വിസിറ്റിംഗ് വിസയിൽ പോയി 14 ദിവസം കഴിഞ്ഞ് സൗദിയിലേക്ക് പോകൽ വളരെ എളുപ്പമാണെന്നതാണു പ്രതീക്ഷ നൽകുന്നത്.
അതോടൊപ്പം വാക്സിനെടുത്തവർക്ക് ഖത്തറിൽ ഹോട്ടൽ ക്വാറൻ്റീൻ ആവശ്യമില്ലെന്നത് ചെലവ് കുറക്കുന്നതിനും സഹായകരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ജൂലൈ 15 മുതൽ മാലിദ്വീപ് വഴിയുള്ള യാത്രകൾക്കും അനുമതി ലഭിച്ചിട്ടുള്ളതിനാൽ പല മാർഗങ്ങൾ അടയുന്നതിനിടയിലും പുതിയ വഴികൾ തുറക്കുന്ന ആശ്വാസത്തിലാണു സൗദി പ്രവാസികൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa