Friday, November 15, 2024
Saudi ArabiaTop Stories

തവക്കൽനായിൽ ഇമ്യൂൺ ആകാൻ അപേക്ഷിക്കുന്നതിനിടെ ബ്ലോക്ക് ചെയ്യപ്പെട്ട സൗദി പ്രവാസികൾക്ക് ഇനി ചെയ്യാൻ സാധിക്കുന്നത്

കരിപ്പൂർ: തവക്കൽനാ ആപിൽ ഇമ്യൂൺ സ്റ്റാറ്റസ് വരുന്നതിനായി സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ നാട്ടിലെ വാക്സിൻ സർട്ടിഫിക്കറ്റുകൾ ആവർത്തിച്ച് അപ് ലോഡ് ചെയ്യാൻ ശ്രമിച്ച പല സൗദി പ്രവാസികളെയും ഇനി ഒരിക്കൽ കൂടി അപേക്ഷിക്കാൻ സാധിക്കാത്ത വിധം സൈറ്റ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്.

ഒരിക്കൽ അപ് ലോഡ് ചെയ്യുംബോൾ സർട്ടിഫിക്കറ്റിൽ എംബസി അറ്റസ്റ്റേഷൻ ആവശ്യപ്പെട്ട് അപേക്ഷ തള്ളിയവർ അറ്റസ്റ്റേഷൻ ഇല്ലാതെത്തന്നെ വീണ്ടും അപേക്ഷിച്ചപ്പോഴാണു ബ്ളോക്ക് വന്നിട്ടുള്ളത്.

ഇനി എംബസി അറ്റസ്റ്റേഷൻ ലഭിച്ചാൽ തന്നെയും ബ്ളോക്ക് ചെയ്യപ്പെട്ട സാഹചര്യത്തിൽ എങ്ങനെ സർട്ടിഫിക്കറ്റുകൾ രണ്ടാമത് ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ അപ് ലോഡ് ചെയ്യുമെന്ന ആശങ്ക പലരും അറേബ്യൻ മലയാളിയുമായി പങ്ക് വെച്ചിരുന്നു.

ബ്ളോക്ക് ചെയ്ത മെസ്സേജിൻ്റെ കൂടെ പരിഹാരത്തിനായി ആരോഗ്യ മന്ത്രാലയത്തിൻ്റെ 937 ലേക്ക് വിളിക്കാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും നാട്ടിൽ നിന്നും എങ്ങനെ 937 ലേക്ക് വിളിക്കുമെന്ന ആശങ്കയും ഉണ്ടായിരുന്നു.

എന്നാൽ എസ് ടി സി സിം കയ്യിലുള്ളവർക്ക് നാട്ടിൽ നിന്നും സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ കാൾ സെൻ്ററിലേക്ക് സൗജന്യമായി വിളിക്കാനുള്ള രണ്ട് നംബറുകൾ ലഭ്യമാണെന്നിരിക്കേ ഇക്കാര്യത്തിലുള്ള ആശങ്കക്ക് പരിഹാരമായിട്ടുണ്ട്.

937 ലേക്ക് വിളിക്കുന്നതിനു പകരം ആരോഗ്യ മന്ത്രാലയത്തിൻ്റെ മറ്റു കാൾ സെൻ്റർ നമ്പറായ 00966114062700 എന്ന നമ്പറിലേക്ക് നാട്ടിൽ നിന്നും എസ് ടി സി (സവ) സിം ഉള്ളവർക്ക് സൗജന്യമായി വിളിക്കാവുന്നതും പ്രശന പരിഹാരം തേടാവുന്നതും ആണ്.

ഇത് പ്രകാരം മുകളിൽ കൊടുത്ത നംബറിൽ നാട്ടിൽ നിന്നും വിളിച്ച അറേബ്യൻ മലയാളിയുടെ ഒരു ഫോളോവറോട് തവക്കൽനായിൽ ഇമ്യൂൺ ആക്കാനുള്ള അപേക്ഷ തള്ളിയവർ വാക്സിൻ സർട്ടിഫിക്കറ്റിൽ സൗദി എംബസിയുടെ അറ്റസ്റ്റേഷൻ നടത്തി വീണ്ടും അപേക്ഷിക്കാനാണു ആവശ്യപ്പെട്ടിട്ടുള്ളത്.

അതോടൊപ്പം അറ്റസ്റ്റ് ചെയ്താലും ഇനി ഒരിക്കൽ കൂടി അപേക്ഷിക്കാൻ സാധിക്കാത്ത വിധം ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ ബ്ളോക്ക് ചെയ്യപ്പെട്ടവർ എന്ത് ചെയ്യുമെന്ന് കാൾ സെൻ്ററിൽ ചോദിച്ചപ്പോൾ 937@moh.gov.sa എന്ന ഇ മെയിലിലേക്ക് എംബസി അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റുകൾ മറ്റു ആവശ്യമായ രേഖകൾക്കൊപ്പം അയക്കണമെന്നുമാണു മറുപടി ലഭിച്ചത് എന്നും അദ്ദേഹം അറേബ്യൻ മലയാളിയോട് പറഞ്ഞു.

ഈ സാഹചര്യത്തിൽ ഒരിക്കൽ അപേക്ഷ തള്ളപ്പെടുകയും പെട്ടെന്ന് സൗദിയിലേക്ക് മടങ്ങേണ്ട സാഹചര്യവും ഉള്ളവർ എംബസി അറ്റസ്റ്റേഷൻ പൂർത്തിയാക്കിയ ശേഷം സർട്ടിഫിക്കറ്റുകൾ രണ്ടാമത് സൈറ്റിൽ അപ് ലോഡ് ചെയ്യുകയായിരിക്കും ബുദ്ധി. നിലവിൽ ബ്ളോക്ക് ചെയ്യപ്പെടവർ മുകളിൽ പരാമർശിച്ച ഇ മെയിലേക്ക് എംബസി അറ്റസ്റ്റേഷൻ ചെയ്ത ശേഷം അപേക്ഷിക്കുകയും ചെയ്യുക.

അതേ സമയം അറ്റസ്റ്റേഷൻ ഇല്ലാതെ ആദ്യ തവണ തന്നെ അപേക്ഷ സ്വീകരിക്കുകയും ഇമ്യൂൺ സ്റ്റാറ്റസ് ലഭിക്കുകയും ചെയ്ത അനുഭവം പലർക്കും ഉണ്ട്. അത്കൊണ്ട് പുതുതായി വാക്സിൻ ഡോസുകൾ പൂർത്തിയാക്കിയവർ ഒരു തവണ അറ്റസ്റ്റേഷൻ ഇല്ലാതെ അപേക്ഷിക്കുന്നത് കൊണ്ട് നിലവിൽ പ്രയാസം ഉള്ളതായി കാണുന്നില്ല. ഒരു പക്ഷേ ആദ്യ തവണത്തെ അപേക്ഷ തന്നെ സ്വീകരിച്ചാൽ അറ്റസ്റ്റേഷൻ ഇല്ലാതെ ത്തന്നെ ഇമ്യൂൺ ആകുകയും ചെയ്യാം. എന്നാൽ ഒരിക്കൽ തള്ളിയാൽ പിന്നീട് അറ്റസ്റ്റേഷൻ ഇല്ലാതെ ശ്രമിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ അബദ്ധമാകുകയും ചെയ്യും എന്നാണ് മനസ്സിലാകുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്