ഒമാൻ സുൽത്താൻ സൗദിയിലെത്തുന്നു
റിയാദ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് സൗദി അറേബ്യയിലേക്ക് ഔദ്യോഗിക സന്ദർശനത്തിനെത്തുന്നു.
ജൂലൈ 11 ഞായറാഴ്ച മുതൽ ആരംഭിക്കുന്ന രണ്ട് ദിവസത്തെ സന്ദർശനത്തിനായിരിക്കും ഒമാൻ സുൽത്താൻ സൗദിയിലെത്തുക.
സല്മാൻ രാജാവിൻ്റെ പ്രത്യേക ക്ഷണപ്രകാരം ഒമാൻ സുൽത്താൻ സൗദി സന്ദർശിക്കുന്നത് ഇരുരാജ്യങ്ങളുടെയും നേതൃത്വം തമ്മിലുള്ള ചരിത്രപരവും സാഹോദര്യവുമായ ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ്.
ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പ്രയോജനത്തിനും വികസനത്തിനുമായി വിവിധ മേഖലകളിൽ സംയുക്ത സഹകരണ നീക്കങ്ങൾ വികസിപ്പിക്കാനും സന്ദർശനം സഹായകരമാകും.
സുൽത്താൻ ഖാബൂസിൻ്റെ മരണത്തെത്തുടർന്ന് കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു ഹൈതം ബിൻ താരിഖ് ഒമാൻ്റെ ഭരണച്ചുമതലയേറ്റെടുത്തത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa