മുഖീമിലും സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വാക്സിൻ രെജിസ്റ്റ്രേഷൻ സൈറ്റിലും രണ്ട് വാക്സിനുകൾ കൂടി ഇടം പിടിച്ചു; കോവാക്സിനും അംഗീകാരം ലഭിച്ചേക്കുമെന്ന പ്രതീക്ഷയിൽ നിരവധി പ്രവാസികൾ
കരിപ്പൂർ: സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ തവക്കൽനയിൽ ഇമ്യൂൺ സ്റ്റാറ്റസ് വരുന്നതിനുള്ള വാക്സിൻ രെജിസ്റ്റ്രേഷൻ സൈറ്റിലും മുഖീം സൈറ്റിലും പുതിയ രണ്ട് വാക്സിനുകൾ കൂടി ഇടം പിടിച്ചു.
സിനോഫാം, സിനോവാക് എന്നീ രണ്ട് വാക്സിനുകളാണു രണ്ട് സൈറ്റിലും പുതുതായി ഇടം പിടിച്ചത്. രണ്ട് വാക്സിനുകളും ചൈനയുടേതാണ്.
തവക്കൽനയിൽ അപ്‌ഡേറ്റ് ചെയ്യുന്നതിനായുള്ള സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വാക്സിൻ രെജിസ്റ്റ്രേഷൻ ഫോമിൽ ഇപ്പോൾ രണ്ട് വാക്സിനും ചേർത്തതായി കാണാൻ സാധിക്കുന്നുണ്ട്.
അതേ സമയം മുഖീമിൽ ഈ രണ്ട് വാക്സിനുകളൂം കാണാൻ സാധിക്കുന്നുണ്ടെങ്കിലും ഇവ രണ്ട് ഡോസ് സ്വീകരിച്ച് അതിൻ്റെ കൂടെ സൗദി നേരത്തെ അംഗീകരിച്ച നാലു വാക്സിനുകളിൽ ഏതെങ്കിലും ഒന്നു കൂടെ സ്വീകരിച്ചവർക്ക് രെജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷനാണു കാണുന്നത്.
അതായത് സിനോഫാം രണ്ട് ഡോസും ഒരു ഡോസ് ഫൈസറും, സിനോഫാം രണ്ട് ഡോസും ഒരു ഡോസ് ആസ്ട്രാനിക്കയും സിനോഫാം രണ്ട് ഡോസും ഒരു ഡോസ് മൊഡേണയും, സിനോഫാം രണ്ട് ഡോസും ഒരു ഡോസ് ജോൺസണും എന്നിങ്ങനെയയും സിനോവാക് രണ്ട് ഡോസും ഒരു ഡോസ് ഫൈസറും, സിനോവാക് രണ്ട് ഡോസും ഒരു ഡോസ് ആസ്ട്രാനിക്കയും , സിനോവാക് രണ്ട് ഡോസും ഒരു ഡോസ് മൊഡേണയും, സിനോവാക് രണ്ട് ഡോസും ഒരു ഡോസ് ജോൺസണും എന്നുമാണു കാണുന്നത്.
ഇത് വ്യക്തമാക്കുന്നത് നിലവിൽ ചൈനീസ് വാക്സിനുകൾ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് സൗദി നേരത്തെ അംഗീകരിച്ച നാലു വാക്സിനുകളിൽ ഏതെങ്കിലും ഒന്നു കൂടെ സ്വീകരിച്ചാൽ ക്വാറൻ്റിൻ ഇല്ലാതെ സൗദിയിൽ പ്രവേശിക്കാൻ സാധിക്കുമെന്നും തവക്കൽനായി ഇമ്യൂൺ ആകും എന്നുമാണ്.
ചൈനീസ് വാക്സിൻ അംഗീകരിച്ച സൗദി അധികൃതരുടെ സമീപനം ഇന്ത്യയുടെ കോവാക്സിനു നേരെയും ഉണ്ടാകും എന്നാണു പല പ്രവാസികളും പ്രതീക്ഷിക്കുന്നത്.
വാക്സിൻ വിഷയത്തിൽ കർശന നിയന്ത്രണം കൊണ്ട് വരുന്നതിനു മുംബ് നിരവധി പ്രവാസികൾ ഇന്ത്യയുടെ കോവാക്സിൻ നാട്ടിൽ നിന്നും സ്വീകരിച്ചിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടിൽ കോവാക്സിനു ആറാഴ്ചക്കുള്ളിൽ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുമെന്നാണു കരുതപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa