കോസ് വേ വഴി സൗദിയിലേക്ക് കടക്കാൻ ചൈനീസ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർ സൗദി അംഗീകരിച്ച ഒരു വാക്സിൻ്റെ ഡോസ് കൂടി സ്വീകരിക്കണം
ദമാം: ചൈനീസ് വാക്സിനുകളായ സിനോഫാം, സിനോവാക് എന്നിവ രണ്ട് ഡോസ് സ്വീകരിച്ചവർ കിംഗ് ഫഹദ് കോസ് വെ വഴി സൗദിയിലേക്ക് പ്രവേശിക്കാൻ ഉദ്ദേശിക്കുകയാണെങ്കിൽ അവർ സൗദി അംഗീകരിച്ച നാലു വാക്സിനുകളിൽ ഏതെങ്കിലും ഒന്നിൻ്റെ ഒരു ഡോസ് കൂടി സ്വീകരിച്ചിരിക്കണമെന്ന് കോസ് വേ അതോറിറ്റി അറിയിച്ചു.
അത് കൊണ്ട് തന്നെ സിനോഫാം , സിനോവാക് എന്നിവയിൽ ഏതെങ്കിലും ഒന്ന് രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ആസ്ട്രാസെനക്ക, ഫൈസർ, മൊഡേണ, ജോൺസൺ എന്നീ നാലു സൗദി അംഗീകൃത വാക്സിനുകളിൽ ഏതെങ്കിലും ഒന്ന് കൂടെ സ്വീകരിക്കേണ്ടി വരും.
വാക്സിൻ സർട്ടിഫിക്കറ്റുകൾ വാക്സിൻ സ്വീകരിച്ച രാജ്യത്തെ ഹെൽത്ത് അതോറിറ്റി സർട്ടിഫൈ ചെയ്തിരിക്കണം. ലാസ്റ്റ് ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞാണു സൗദിയിലേക്ക് കടക്കാൻ അനുമതി ലഭിക്കുക.
ഇവക്ക് പുറമെ സൗദിയിലേക്ക് പ്രവേശിക്കുന്നതിനു മുംബ് 72 മണിക്കൂറിനുള്ളിൽ എടുത്ത പി സി ആർ നെഗറ്റീവ് റിസൽറ്റും കയ്യിൽ കരുതണമെന്നും കോസ് വേ അതോറിറ്റി അറിയിച്ചു.
കോസ് വേ ചൈനീസ് വാക്സിൻ എടുത്തവർക്ക് ഈ നിയമം ബാധകമാക്കിയതോടെ വ്യോമ മാർഗം വഴി വരുന്നവർക്കും ഇത് ബാധകമാകും എന്നുറപ്പാണ്. വിമാനം വഴി വരുന്ന രണ്ട് ചൈനീസ് വാക്സിൻ സ്വീകരിച്ചവർ സൗദി അംഗീകരിച്ച ഒരു വാക്സിൻ കൂടി സീകരിച്ചിട്ടില്ലെങ്കിൽ സൗദിയിൽ ഒരാഴ്ച ക്വാറൻ്റീൻ ബാധകമാകുമെന്നാണു മനസ്സിലാകുന്നത്.
നേരത്തെ മുഖീമിൽ ഇത്തരത്തിൽ ചൈനീസ് വാക്സിൻ രണ്ട് ഡോസ് എടുത്തവർക് സൗദി അംഗീകൃത വാക്സിൻ ഒരു ഡോസ് കൂടി സ്വീകരിച്ച ശേഷം രെജിസ്റ്റർ ചെയ്യാൻ സാധിക്കും വിധം മുഖീം വാക്സിൻ രെജിസ്റ്റ്രേഷൻ അപ്ഡേഷൻ വരുത്തിയിട്ടുണ്ടായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa