റി എൻട്രിയിൽ പോയ വിദേശിയുടെ പാസ്പോർട്ട് നഖ്ൽ മഅലൂമാത്ത് ചെയ്യാൻ സാധിക്കുമോ ? ജവാസാത്ത് മറുപടി നൽകി
ജിദ്ദ: റി എൻട്രി വിസയിൽ സൗദിയിൽ നിന്ന് പുറത്ത് പോയ വിദേശിയുടെ പാസ്പോർട്ട് നഖ്ൽ മഅലൂമാത്ത് (പഴയ പാസ്പോർട്ടിലെ വിവരങ്ങൾ പുതുതായെടുത്ത പാസ്പോർട്ടിലേക്ക് മാറ്റൽ) ചെയ്യാൻ സാധിക്കുമോ എന്ന ഒരു വിദേശിയുടെ ചോദ്യത്തിനു സൗദി ജവാസാത്ത് മറുപടി നൽകി.
പുതിയ പാസ്പോർട്ട് ലഭിച്ചാൽ തൊഴിലുടമയുടെ അബ്ഷിർ വഴി ഇങ്ങനെ നഖ്ൽ മഅലൂമാത്ത് ചെയ്യാൻ സാധിക്കും എന്നാണു ജവാസാത്ത് മറുപടി നൽകിയത്.
അതോടൊപ്പം അങ്ങനെ ശ്രമിക്കുന്നതിനിടയിൽ നഖ്ൽ മഅലൂമാത്ത് നടന്നില്ലെങ്കിൽ പ്രത്യക്ഷപ്പെടുന്ന മെസ്സേജ് സഹിതം അബ്ഷിറിലെ തവാസുൽ എന്ന സംവിധാനം വഴി അപേക്ഷിക്കേണ്ടതാണെന്നും ജവാസാത്ത് ഓർമ്മിപ്പിച്ചു.
നാട്ടിൽ നിന്നും പുതിയ പാസ്പോർട്ട് എടുത്തവർക്ക് പഴയ പാസ്പോർട്ട് സഹിതം സൗദിയിലേക്ക് മടങ്ങുന്നതിനു പ്രയാസമില്ലെങ്കിലും സൗദിയിലേക്ക് മടങ്ങുന്നതിനു മുംബ് തന്നെ പുതിയ പാസ്പോർട്ട് നംബറിലേക്ക് പഴയ പാസ്പോർട്ടിലെ വിവരങ്ങൾ മാറ്റാൻ സാധിക്കുന്നത് പല രീതിയിലും ഉപകാരപ്പെടും.
പ്രത്യേകിച്ച് ഇപ്പോൾ നാട്ടിൽ നിന്ന് വാക്സിൻ സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കുന്ന പലർക്കും പഴയ പാസ്പോർട്ട് നംബറാണോ അതോ പുതുതായി നാട്ടിൽ നിന്ന് എടുത്ത പാസ്പോർട്ട് നംബറാണോ അപേക്ഷിക്കുന്ന സമയം രേഖയായി നൽകേണ്ടത് എന്നതിൽ ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa