സൗദി പ്രവാസികൾക്ക് പ്രതീക്ഷയേകി ഖത്തറിലേക്ക് ഇന്ത്യക്കാർക്ക് വിസിറ്റിംഗ് വിസ ലഭ്യമായിത്തുടങ്ങി
ജിദ്ദ: സൗദിയിലേക്കുള്ള യാത്രക്കിടെ തങ്ങാനുള്ള 14 ദിവസത്തെ ഇടത്താവളമെന്ന നിലയിൽ ഖത്തറിനെ പ്രതീക്ഷിച്ചിരിക്കുന്ന സൗദി പ്രവാസികൾക്ക് പ്രതീക്ഷ നൽകിക്കൊണ്ട് പുതിയ വാർത്ത.
ഖത്തർ ആഭ്യന്തര മന്ത്രാലയത്തിൻ്റെ ആപായ മെത്രാഷ് 2 വിൽ ഇന്ത്യക്കാർക്കും വിസിറ്റിംഗ് വിസ ലഭ്യമാകാനുള്ള ഓപ്ഷൻ നിലവിൽ വന്നിരിക്കുകയാണ്.
രണ്ട് ഡോസ് ഖത്തർ അംഗീകൃത വാക്സിൻ സ്വീകരിച്ചവർക്ക് ക്വാറൻ്റീൻ ഇല്ലാതെ ഖത്തറിലേക്ക് പ്രവേശിക്കാനാകുമെന്ന ഇളവ് ഖത്തർ പ്രഖ്യാപിച്ചതിനെത്തുടർന്നാണു വിസ ഓപ്ഷൻ ഇപ്പൊൾ ലഭ്യമായത്.
ഖത്തറിൽ ക്വാറൻ്റീൻ ഇല്ല എന്നുള്ളതും ഖത്തറിൽ നിന്നും സൗദിയിലേക്ക് വിമാന സർവീസുകൾ ധാരാളം നിലവിലുള്ളതും സൗദി പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്നാണു കരുതപ്പെടുന്നത്.
നിലവിൽ ഒന്നര ലക്ഷത്തിനു മുകളിൽ തുക മുടക്കിയാൽ മാത്രമേ സൗദിയിൽ എത്താൻ സാധിക്കുകയുള്ളൂ എന്ന അവസ്ഥ മാറി ചുരുങ്ങിയ ചിലവിൽ സൗദിയിൽ എത്താൻ ഖത്തർ ഓപൺ ആകുന്നതോടെ സാധിച്ചേക്കും.
അതേ സമയം ഇത്തരം സാഹചര്യങ്ങളിൽ എയർലൈൻ കംബനികൾ ടിക്കറ്റ് നിരക്കുകളിൽ വൻ വർദ്ധനവ് വരുത്തൽ പതിവുണ്ട് എന്നതും ഓർക്കേണ്ടതുണ്ട്.
നേരത്തെ ബഹ്രൈൻ വഴി സൗദിയിലേക്ക് ആദ്യ ഘടത്തിൽ കുറഞ്ഞ നിരക്കിൽ മടങ്ങാൻ സാധിച്ചിരുന്നെങ്കിലും അവസാന സമയം വിമാനക്കംബനികൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തിയത് പ്രവാസികൾക്ക് വലിയ ഭാരമായി മാറിയിരുന്നു.
ഏതായാലും വിസിറ്റിംഗ് അനുമതി ലഭിച്ചതോടെ വരും ദിനങ്ങളിൽ ഖത്തർ വഴിയും സൗദിയിലേക്ക് മടങ്ങാനാകുമെന്ന ശുഭപ്രതീക്ഷയിലാണു നാട്ടിലുള്ള ആയിരക്കണക്കിനു സൗദി പ്രവാസികൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa