സൗദി ചരിത്രത്തിൽ ആദ്യമായി ഹജ്ജ് സെക്യൂരിറ്റി ഫോഴ്സ് വാർത്താ സമ്മേളനത്തിൽ അവതാരകയായി വനിത സുരക്ഷാ ഉദ്യോഗസ്ഥ; വീഡിയോ കാണാം
ജിദ്ദ: ഹജ്ജ് ചരിത്രത്തിൽ ഇതാദ്യമായി ഹജ്ജ് സെക്യൂരിറ്റി ഫോഴ്സ് വാർത്താ സമ്മേളനത്തിൽ അവതാരകയായി ഒരു വനിതാ സുരക്ഷാ ഉദ്യോഗസ്ഥ എത്തിയത് ഏറെ ശ്രദ്ധേയമായി.
അബീർ അറാഷിദ് എന്ന സുരക്ഷാ ഉദ്യോഗസ്ഥയാണു അവതാരകയായി എത്തിയത്. ഹജ്ജ് സുരക്ഷയുമായും മറ്റു ഒരുക്കങ്ങളുമായും ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിലായിരുന്നു അബീർ അവതാരകയായത്.
മാസങ്ങൾക്ക് മുംബ് ഹറമിൽ വനിതാ സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കിയ വാർത്ത ഏറെ പ്രാധാന്യം നേടിയിരുന്നു
വാർത്താ സമ്മേളനത്തിൽ ഹജ്ജ് സുരക്ഷാ സേനാ കമാൻഡർ മേജർ ജനറൽ സായിദ് അൽ തുവയാൻ ഹജ്ജ് സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ അറിയിച്ചു.
ഹജ്ജ് സുഗമമായി നടത്തുന്നതിൻ്റെ ഭാഗമായി ഒരു സീക്രട്ട് പട്രോൾ ഫോഴ്സ് ഉണ്ടാക്കുന്നതിനെക്കുറിച്ചും നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു.
അബീർ അറാഷിദ് വാർത്താ സമ്മേളനത്തിൽ അവതാരകയായി എത്തുന്നതിൻ്റെ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa