”ഞാൻ കനത്ത അസ്വസ്ഥതയിലായിരുന്നു; ഇപ്പോൾ എൻ്റെ ഹൃദയം തണുത്തു”: തൻ്റെ മകൻ്റെ ഘാതകനായ സൗദി പൗരനു വധ ശിക്ഷ ലഭിച്ചതറിഞ്ഞ ഈജിപ്ഷ്യൻ വനിത പ്രതികരിച്ചു
കെയ്റോ: ഈജിപ്ഷ്യൻ യുവാവ് ഫത്ഹി മുഹമ്മദിനെ കൊലപ്പെടുത്തിയ സൗദി പൗരനു വധ ശിക്ഷ ലഭിച്ചതറിഞ്ഞ ഈജിപ്ഷ്യൻ കുടുംബം വധ ശിക്ഷ നടപ്പാക്കിയതിനോട് പ്രതികരിച്ചു.
ജീവിതോപാധിക്കായി തന്നെ പിരിഞ്ഞ മകൻ്റെ വേർപാട് അറിഞ്ഞത് മുതൽ എൻ്റെ മനസ്സ് അസ്വസ്ഥമായിരുന്നു, ഇപ്പോൾ അവൻ്റെ ഘാതകനു വധ ശിക്ഷ ലഭിച്ചതറിഞ്ഞപ്പോൾ എൻ്റെ ഹൃദയം തണുത്തു എന്നാണു മാതാവ് വധ ശിക്ഷയോട് പ്രതികരിച്ചത്.
അൽ ഖസീമിൽ 2017 ലായിരുന്നു ഈജിപ്ഷ്യൻ യുവാവ് ഫത് ഹിയുടെ കൊലപാതകത്തിൽ കലാശിച്ച സംഭവം നടന്നത്. ഒരു സൂപർ മാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്നു ഫത് ഹി. കടയിൽ വെന്ന പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സൗദി പൗരനെ തടയാനുള്ള ശ്രമത്തിനിടയിലായിരുന്നു സൗദി പൗരൻ ഫത് ഹിയെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്.
കൊലപാതകിക്ക് മാപ്പ് നൽകുന്നതിനായി അയാളുടെ കുടുംബം ഫത് ഹിയുടെ കുടുംബത്തിനു 10 കോടി ഈജിപ്ഷ്യൻ പൗണ്ട് ഓഫർ ചെയ്തെങ്കിലും ഫത് ഹിയുടെ കുടുംബം അത് നിരസിക്കുകയായിരുന്നു.
എൻ്റെ മകൻ്റെ മയ്യിത്ത് കണ്ട ആ നിമിഷത്തെ മറക്കാൻ ലോകത്തെ മുഴുവൻ സമ്പത്ത് കൊണ്ടും സാധിക്കില്ല എന്നായിരുന്നു ദിയ പണം ഓഫർ ചെയ്തതിനെക്കുറിച്ച് ഫത് ഹിയുടെ മാതാവ് പ്രതികരിച്ചത്.
കൊലപാതകിയായ അബ്ദുൽ അസീസ് അൽ ഹർബിയെ കഴിഞ്ഞ തിങ്കളാഴ്ച വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa