സൗദിയിൽ ഇഷ്ടാനുസരണം വാക്സിൻ തിരഞ്ഞെടുക്കാൻ അവസരം
റിയാദ്: സ്വിഹതി ആപ്ലിക്കേഷൻ വഴി വാക്സിൻ അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യുമ്പോൾ സൗദി അറേബ്യയിലെ സ്വദേശികൾക്കും വിദേശികൾക്കും ഇനി മുതൽ ഇഷ്ടമുള്ള കൊറോണ വൈറസ് വാക്സിൻ തിരഞ്ഞെടുക്കാൻ സാധിക്കും.
ഏറ്റവും പുതുതായി സ്വിഹതിയിൽ വന്ന അപ്‌ഡേഷൻ പ്രകാരം ഇപ്പോൾ രാജ്യത്തുടനീളമുള്ള ഓരോ വാക്‌സിനേഷൻ കേന്ദ്രത്തിലും നൽകുന്ന വാക്‌സിൻ ഏതാണെന്ന് അറിയാൻ സഹായിക്കുന്നു.അതോടൊപ്പം രജിസ്റ്റർ ചെയ്ത ഓരോ വാക്‌സിനുകളും വ്യത്യസ്ത വർണ്ണത്തിലുള്ള ബാർകോഡ് സഹിതം കാണാനും സാധിക്കും.
രാജ്യാന്തര ഗവേഷണങ്ങളും പ്രത്യേക ഗവേഷണ സമിതികളുടെ കണ്ടെത്തലുകളും രണ്ട് വ്യത്യസ്ത വാക്സിനുകൾ സ്വീകരിക്കുന്നതിലെ സുരക്ഷ വ്യക്തമാക്കുന്നതായി മന്ത്രാലയം വീണ്ടും ഊന്നിപ്പറഞ്ഞു.
സൗദിയിൽ പുതുതായി 1226 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 1128 പേർ സുഖം പ്രാപിച്ചു.നിലവിൽ 10,929 പേർ ചികിത്സയിലുണ്ട്. അതിൽ 1430 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
14 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 8020 ആയി ഉയർന്നു.
സൗദിയിൽ ഇത് വരെയായി 2,09,01,938 ഡോസ് വാക്സിനുകൾ വിതരണം ചെയ്തു. അതിൽ 28 ലക്ഷം സെകൻഡ് ഡോസുകളായിരുന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa