വെള്ളിയാഴ്ച മുതൽ ഹറമിൽ നമസ്ക്കാരത്തിനു പെർമിറ്റ് നൽകില്ല; തസ് രീഹ് ഇല്ലാതെ പുണ്യ ഭൂമികളിൽ കടക്കാൻ ശ്രമിച്ചവർക്ക് പതിനായിരം റിയാൽ വീതം പിഴ ചുമത്തി
മക്ക: വിശുദ്ധ മസ്ജിദുൽ ഹറാമിൽ നമസ്ക്കാരത്തിനുള്ള പെർമിറ്റുകൾ ജൂലൈ 16- വെള്ളിയാഴ്ച മുതൽ അനുവദിക്കില്ലെന്ന് ഹജ്ജ് ഉംറ സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്സ് കമാണ്ടർ മേജർ ജനറൽ മുഹമ്മദ് അൽ ബസ്സാമി അറിയിച്ചു.
ഈ വർഷത്തെ ഹജ്ജ് സീസണുള്ള ഒരുക്കങ്ങളുടെ ഭാഗമായാണു പുതിയ നിയന്ത്രണം. ഹറമിനടുത്തുള്ള പ്രദേശങ്ങളിൽ പെർമിറ്റുള്ള തീർത്ഥാടകരൊഴികെയുള്ളവരെ ഒഴിപ്പിച്ചതായി മുഹമംദ് അൽ ബസ്സാമി പറഞ്ഞു.
150 രാജ്യങ്ങളിൽ നിന്നുള്ള 60,000 ആഭ്യന്തരാ തീർത്ഥാടകരെ സ്വീകരിക്കുന്നതിനായി വിശുദ്ധ ഹറമും പരിസരവും ഒരുങ്ങിക്കഴിഞ്ഞു. 25,000 സ്റ്റാഫുകളാണു തീർഥാടകരെ സേവിക്കാനായി വിശുദ്ധ ഭൂമിയിൽ ഉണ്ടായിരിക്കുക.
20 അംഗങ്ങൾ വീതമുള്ള ഓരോ യൂണിറ്റായി തീർഥാടകരെ തിരിക്കും. ഓരോ ഗൂപ്പിനും കർമ്മങ്ങൾക്കും മറ്റുമായി പ്രത്യേക സമയം നിശ്ചയിച്ചിരിക്കും.
അതേ സമയം ഹറമിലേക്ക് പെർമിറ്റ് ഇല്ലാതെ കടക്കാൻ ശ്രമിച്ച 10 പേരെ അറസ്റ്റ് ചെയ്തതായി സുരക്ഷാ വിഭാഗം അറിയിച്ചു. ഓരോരുത്തർക്കും 10,000 റിയാൽ വീതം പിഴ ചുമത്തിയിട്ടുണ്ട്.
പെർമിറ്റില്ലാതെ വിശുദ്ധ സ്ഥലങ്ങളിൽ പ്രവേശിക്കാൻ ശ്രമിക്കുന്നവർക്ക് നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ദുൽ ഹിജ്ജ 13 വരെയാണു നിയന്ത്രണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa